കുട്ടികളെ പൊലീസ് വണ്ടിയിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു VIDEO
text_fieldsനർമദയിലെ റാലിയിൽ പെങ്കടുക്കാൻ പോയ തൃശൂർ കേച്ചേരി സൽസബീൽ ഗ്രീൻ സ്കൂളിലെ വിദ്യാർഥികൾക്ക് ഗുജറാത്ത് പൊലീസിൽനിന്നുണ്ടായ ക്രൂരമർദനത്തെ കുറിച്ച് അവർക്കൊപ്പം പോയ സൈനബ ടീച്ചർ ‘മാധ്യമം ഒാൺലൈനോട്’ പറയുന്നു...
നിങ്ങൾ ഇപ്പോൾ വിളിക്കുന്ന സമയത്ത് ഞങ്ങൾ നർപൂർ എന്ന സ്ഥലത്തെ ആശുപത്രി മുറ്റത്ത് നിൽക്കുകയാണ്. കൈക്കും കാലിനും പരിക്കേറ്റ ഞങ്ങളുടെ കുട്ടികെള ചികിത്സിക്കാൻ പോലും അവർ കൂട്ടാക്കുന്നില്ല. പകരം ഞങ്ങളുടെ പേരിൽ കേസെടുക്കാൻ പറ്റുമോ എന്നാണ് അവർ നോക്കുന്നത്.
ഗുജറാത്ത് പൊലീസിൻറെ ക്രൂരതകളെക്കുറിച്ച് ഏറെ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ, ഇത്ര ക്രൂരന്മാരാണെന്ന് ഇപ്പോൾ ഞങ്ങൾ നേരിട്ട് അനുഭവിച്ചു. കുട്ടികളെ അവർ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി. എന്നിട്ട് നടുറോഡിൽ വലിച്ചെറിഞ്ഞു. അവരുെട കൈക്കും കാലിനും പരിക്കുണ്ട്.
നർമദയിലടക്കം നിരവധി സമരസ്ഥലങ്ങളിൽ െഎക്യധാർഡ്യവുമായി ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്കൊപ്പം പോയിട്ടുണ്ട്. അന്നൊന്നും ഇങ്ങനെയൊരനുഭവം ഉണ്ടായിട്ടില്ല. നാൽപതിനായിരത്തോളം ആദിവാസി കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്ന നർമദാ തടത്തിൽ അവർക്ക് െഎക്യദാർഡ്യവുമായി ഞങ്ങൾക്കൊപ്പം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും വിദ്യാർഥികളുമുണ്ടായിരുന്നു. ഞങ്ങുടെ എട്ട് വിദ്യാർഥികളുമുണ്ടായിരുന്നു. കൂടാതെ, മുമ്പ് സൽസബീൽ ഗ്രീൻ സ്കൂളിൽ പഠിച്ചിരുന്ന ഇപ്പോൾ പൂണെയിൽ നിയമം പഠിക്കുന്ന അഥീനയും ഫായിഖുമുണ്ടായിരുന്നു.
മധ്യപ്രദേശിലെ ഇൻഡോറിൽനിന്ന് ലോക പരിസ്ഥിതി ദിനത്തിൽ നർമദ ബചാവോ ആന്ദേളൻ സമരനായിക മേധാപട്കറുടെ നേതൃത്വത്തിൽ ആരംഭിച്ച ‘റാലി ഫോർ ദ വാലി’ എന്ന യാത്രയുടെ ഭാഗമാകാനാണ് ഞങ്ങൾ എത്തിയത്. മുമ്പും ആന്ദോളെൻറ സമരങ്ങളിൽ ഞങ്ങളുടെ കുട്ടികൾ പെങ്കടുത്തിട്ടുണ്ട്.
നർമദയിലെ അണക്കെട്ടിെൻറ ദുരന്തം അനുഭവിക്കുന്ന ഗ്രാമങ്ങളിലേക്കായിരുന്നു റാലി േഫാർ ദ വാലിയുടെ യാത്ര. തികച്ചും സമാധാനപരമായിട്ടാണ് യാത്ര പുരോഗമിച്ചത്.. മഹാരാഷ്ട്രയിൽ ആന്ദോളൻ നടത്തുന്ന ‘ജീവൻശാല’ വിദ്യാലയത്തിലാണ് സമാപന പരിപാടികൾ ഉദ്ദേശിച്ചിരുന്നത്. അവിടേക്ക് എത്തണമെങ്കിൽ ഗുജറാത്ത് വഴി പോകണമായിരുന്നു. അതിനായി ചൊവ്വാഴ്ച രാവിലെ ഗുജറാത്തിൽപെട്ട ചോട്ടാ ഉദേപൂർ ജില്ലയിലെ രൺധാ ചെക്പോസ്റ്റിൽ എത്തിയപ്പോൾ ഞങ്ങളെ പൊലീസ് തടഞ്ഞു. ഗുജറാത്തിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന നിലപാടായിരുന്നു അവരുടെത്. മേധാ പട്കറിനു പുറമേ, പ്രഫുല്ല സാമന്ത്ര, ഡോ. സുനിലം തുടങ്ങിയ പ്രമുഖരുമുണ്ടായിരുന്നു.
ഇന്ത്യയിലെവിടെയും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരിക്കെ കുറ്റവാളികളല്ലാത്ത ഞങ്ങൾക്ക് ഗുജറാത്തിൽ പ്രവേശിക്കാൻ അനുവാദമില്ലാത്തതിെൻറ കാരണങ്ങൾ മേധയും മറ്റുള്ളവരും ചോദ്യം ചെയ്തു. പ്രവേശനം നിഷേധിച്ചപ്പോൾ എല്ലാവരും കൂടി പാട്ടും മുദ്രാവാക്യങ്ങളും മുഴക്കി. ഗ്രാമത്തിലുള്ളവരും ആദിവാസികളും സമരാനുകൂലികളുമായി 200ൽ പരം പേരുണ്ടായിരുന്നു. മുകളിൽനിന്ന് ഉത്തരവ് കിട്ടിയതുകൊണ്ടാണ് ഞങ്ങളെ കടത്തിവിടാത്തതെന്നും തിരികെ പോകണമെന്നുമായിരുന്നു പൊലീസിെൻറ ആവശ്യം.
അതിനു വഴങ്ങാതെ വന്നപ്പോൾ അവർ കുട്ടികൾ അടക്കമുള്ളവരെ വലിച്ചിഴച്ച് പൊലീസ് വണ്ടിയിലാക്കി. മേധയെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു. സ്ത്രീകളെ അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തു. നിഷ്ഠുരമായിട്ടായിരുന്നു റാലിയിൽ പെങ്കടുത്തവർക്കു നേരെ പൊലീസിെൻറ ആക്രമണം. എന്നെപ്പോലും കയറ്റാതെ കുട്ടികളെ ഒരു വണ്ടിയിൽ വലിച്ചുകയറ്റിക്കൊണ്ടുേപായി. ഞാനില്ലാതെ കുട്ടികളെ കൊണ്ടുേപാകാൻ പറ്റില്ല എന്നു പറഞ്ഞു തടയാൻ ശ്രമിച്ചെങ്കിലും എന്നെ അവർക്കൊപ്പം പോകാൻ അനുവദിച്ചില്ല. വനിതാ പൊലീസ് പോലുമില്ലാതെയായിരുന്നു െപാലീസിെൻറ പരാക്രമം.
മറ്റൊരു വണ്ടിയിൽ എന്നെയും കയറ്റി കൊണ്ടുപോയി. കുറേ ദൂരം ചെന്നപ്പോൾ വിജനമായ േറാഡിൽ എെൻറ കുട്ടികൾ നിൽക്കുന്നതു കാണാനായി. അവരെ വണ്ടിയിൽനിന്ന് വലിച്ചെറിഞ്ഞ ശേഷം പൊലീസ് കടന്നുകളയുകയായിരുന്നു. ഒരു കൈയിലും കാലിലും തൂക്കിയെടുത്താണ് അവരെ വണ്ടിയിൽനിന്ന് പൊലീസുകാർ പുറത്തേക്ക് എറിഞ്ഞത്...
കുട്ടികളെ പേടിപ്പിക്കാനും ഉപദ്രവിക്കാനും ബോധപൂർവമാണ് എന്നെ കയറ്റാതെ അവർ വണ്ടിയിൽ വലിച്ചുകയറ്റി കൊണ്ടുേപായത്. പരിേക്കറ്റ കുട്ടികളെയും കൊണ്ട് ഞങ്ങൾ നർപൂരിലെ ആശുപത്രിയിൽ എത്തിയെങ്കിലും രാത്രിയായിട്ടും ചികിത്സ തന്നിട്ടില്ല. എഫ്.െഎ.ആർ ഒക്കെ ഇട്ട ശേഷമേ ചികിത്സ തരൂ എന്നാണ് അവർ പറയുന്നത്... കുട്ടികളുടെ എല്ലിന് പൊട്ടലുണ്ട്..
കുട്ടികളെ ആക്രമിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ റോഡുപരോധിക്കുകയാണ്. പൊലീസ് സ്റ്റേഷനു മുന്നിലും അവർ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.