നർമദയിൽ മണൽ ഖനനത്തിന് വിലക്ക്
text_fieldsഭോപാൽ: നർമദതീരത്ത് മണൽ ഖനനത്തിന് മധ്യപ്രദേശ് സർക്കാർ വിലക്കേർപ്പെടുത്തി. രാജ്യത്തെ നദികളുടെ അവസ്ഥയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കയറിയിച്ചതിനു പിന്നാലെയാണ് നീക്കം. നദിയുടെ പാരിസ്ഥിതികപ്രശ്നങ്ങൾ തടയാനുള്ള നടപടികൾ നിർദേശിക്കാൻ വിദഗ്ധ സമിതിയെയും രൂപവത്കരിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രി രാജേന്ദ്ര ശുക്ല അധ്യക്ഷനായ സമിതിയിൽ ഖരഗ്പൂർ െഎ.െഎ.ടിയിലെ വിദഗ്ധരും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.
സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ നർമദ നദിയിൽ ഖനനം പൂർണമായി തടയാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. നദിയുടെ പാരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിനുശേഷമായിരിക്കും സമിതി നിർദേശങ്ങൾ നൽകുക. സംസ്ഥാനത്തെ എല്ലാ നദികളിലും ഖനനം നടത്തുന്നതിന് യന്ത്രങ്ങൾ ഉപേയാഗിക്കുന്നതും സർക്കാർ നിരോധിച്ചിട്ടുണ്ട്.
നർമദയുടെ തീരത്ത് അനധികൃത മണൽഖനനം നടന്നുവന്നിരുന്ന സാഹചര്യത്തിൽ ബി.ജെ.പി നയിക്കുന്ന സർക്കാറിനെതിരെ കടുത്ത പ്രതിഷേധമുയർന്നിരുന്നു. രാഷ്ട്രീയ പിൻബലത്തോടെയാണ് അനധികൃത ഖനനം നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.