നർമദ സമരത്തിന് പിന്തുണയുമായെത്തിയ മലയാളി സ്കൂൾ വിദ്യാർഥികൾക്ക് ഗുജറാത്ത് പൊലീസിെൻറ ക്രുര മർദനം
text_fields
ഗാന്ധിനഗർ: നർമദയിലെ കുടിയൊഴിപ്പിക്കലിനെതിരെ സമരം നടത്തുന്ന ഗ്രാമീണർക്ക് െഎക്യദാർഡ്യം പ്രകടിപ്പിക്കാനെത്തിയ മേധാ പട്കറുടെ സംഘത്തിലെ മലയാളി വിദ്യാർഥികൾക്ക് ഗുജറാത്തിൽ പൊലീസിെൻറ ക്രൂരമർദനം. തൃശൂർ കേച്ചേരിയിലെ സൽസബീൽ ഗ്രീൻ സ്കൂളിലെ വിദ്യാർഥികൾക്കും പുണെയിൽ നിയമപഠനത്തിലേർപ്പെട്ട മലയാളി വിദ്യാർഥികൾക്കുമാണ് മർദനമേറ്റത്. സൽസബീലിലെ പത്താം ക്ലാസ് വിദ്യാർഥിനി ശ്രീലക്ഷ്മി, ഒമ്പതാം ക്ലാസുകാരായ കമൽ, കൃഷ്ണമുഹമ്മദ്, എട്ടാം ക്ലാസുകാരനായ ഹാഷിം രിഫാഇ എന്നിവർക്കും പൂർവ വിദ്യാർഥിയും ഇപ്പോൾ പൂണെയിൽ നിയമം പഠിക്കുന്ന അഥീനയും അടങ്ങുന്ന ഇരുപതോളം വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.
ജൂലൈ 31നകം നർമദ തടത്തിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന ഉത്തരവിനെതിരെ ഗ്രാമവാസികൾ പ്രതിഷേധത്തിലാണ്. ഇവർക്ക് െഎക്യദാർഡ്യവുമായി ‘റാലി ഫോർ വാലി’ എന്ന മുദ്രാവാക്യവുമായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സാമൂഹിക പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും എത്തിക്കൊണ്ടിരിക്കുകയാണ്. മധ്യപ്രദേശിൽനിന്ന് സമരം നടന്നുകൊണ്ടിരിക്കുന്ന മഹാരാഷ്ട്രയിലെ തിമൽഗഡിയിലേക്ക് പോകാൻ ഇന്ന് രാവിലെ ഗുജറാത്ത് അതിർത്തിയിൽ അലിരംഗ്പൂരിൽ മേധ പട്കറുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ പൊലീസ് തടയുകയായിരുന്നു.
തുടർന്ന് പാട്ടും പ്രഭാഷണങ്ങളുമായി പ്രതിഷേധമാരംഭിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാനൊരുങ്ങി. കൊച്ചുകുട്ടികൾ അടക്കമുള്ളവരെ പൊലീസ് വാഹനത്തിൽ കയറ്റി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് വിദ്യാർഥികളെ അനുഗമിച്ച സൽസബീൽ സ്കൂളിലെ അധ്യാപിക സൈനബ ‘മാധ്യമ’ത്തോട് പറഞ്ഞു.
വാഹനത്തിൽ കയറ്റിയ വിദ്യാർഥികളെ െപാലീസ് ക്രൂരമായി മർദ്ദിച്ചു. അതിനിടയിൽ കസ്റ്റഡിയിലെടുത്ത മേധയെ എവിടേക്ക് കൊണ്ടുപോയെന്ന് അറിയാത്തതിനാൽ സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിേഷധിച്ചു. മുകളിൽനിന്നുള്ള ഉത്തരവ് കാരണമാണ് പൊലീസ് വിദ്യാർഥികൾ അടക്കമുള്ള സമരക്കാരെ കസ്റ്ററഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞതായി സമരക്കാർ അറിയിച്ചു. സൽസബീൽ സ്കൂൾ വിദ്യാർഥികളായ കൃഷ്ണമുഹമ്മദ്, ശ്രീലക്ഷ്മി എന്നിവർക്ക് കൈയുടെ എല്ലിന് പൊട്ടലുണ്ട്. എട്ടുപേരടങ്ങുന്ന സംഘമാണ് സൽസബീൽ സ്കൂളിൽനിന്ന് നർമദയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.