Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശാസ്​ത്രീയ ഭാഷ...

ശാസ്​ത്രീയ ഭാഷ സംസ്​കൃതം മാത്രം; സംസാരിക്കുന്ന കമ്പ്യൂട്ടർ വരെ നിർമിക്കാം -ബി.ജെ.പി മന്ത്രി

text_fields
bookmark_border
ശാസ്​ത്രീയ ഭാഷ സംസ്​കൃതം മാത്രം; സംസാരിക്കുന്ന കമ്പ്യൂട്ടർ വരെ നിർമിക്കാം -ബി.ജെ.പി മന്ത്രി
cancel

മുംബൈ: സംസ്​കൃതത്തി​​െൻറ സഹായ​ത്തോടെ സംസാരിക്കുന്ന കമ്പ്യൂട്ടറുകൾ നിർമിക്കാൻ കഴിയുമെന്ന്​ നാസ വരെ സമ്മതി ച്ചെന്ന വിചിത്ര വാദവുമായി മാനവവിഭവശേഷി സഹമന്ത്രി രമേശ്​ പൊഖ്​റിയാൽ.

സംസാരിക്കുന്ന കമ്പ്യൂട്ടറുകളാണ്​ ഇ നി യാഥാർത്ഥ്യമാകാൻ പോകുന്നത്​. എന്നാൽ ഇത്​ സംസ്​കൃതത്തി​​െൻറ സഹായത്തോടെ മാത്രമേ കഴിയൂ. സംസ്​കൃതം ശാസ്​ത്ര ഭാഷയാണ്​. സംസ്കൃതത്തില്‍ വാക്കുകള്‍ എഴുതപ്പെട്ടിരിക്കുന്നത് പോലെ തന്നെയാണ് അത് ഉച്ചരിക്കുന്നതും. അതിനാലാണ്​ പുതിയ കണ്ടുപിടുത്തങ്ങൾക്ക്​ ഇത്​ ഉപയോഗപ്പെടുമെന്ന്​ അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ പറയുന്നത്​. സംസ്​കൃതത്തെ മറ്റ്​ ഭാഷകളുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ബോംബെ ഐ.എ.ടിയുടെ 57ാമത്​ ബിരുദദാന ചടങ്ങളിൽ സംസാരിക്കവെയാണ്​ മന്ത്രി രമേശ്​ പൊഖ്​റിയാൽ വിവാദ പ്രസ്​താവന നടത്തിയത്​.

ആറ്റങ്ങളെയും മോളിക്യൂളുകളെയും കണ്ടുപിടിച്ചത് ചരക ഋഷിയാണെന്നും ആയൂര്‍വേദമില്ലെങ്കില്‍ മെഡിസിനുകള്‍ പൂര്‍ണമാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്ത്​ ആദ്യമായി ശസ്​ത്രക്രിയ നടത്തിയ ഭിഷഗ്വരൻ സുശ്രുതനാണെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nasasanskritindia newsRamesh Pokhriyalspeaking computers
News Summary - NASA says speaking computers will become reality due to Sanskrit - India news
Next Story