'മുഗളൻമാർ അഭയാർഥികൾ'; നടൻ നസറുദ്ദീൻ ഷാക്കെതിരെ ഹിന്ദുത്വ വാദികൾ
text_fieldsഭയമില്ലാത്ത അഭിപ്രായ പ്രകടനങ്ങളിലൂടെ നിരവധി ശത്രുക്കളെ സമ്പാദിച്ചിട്ടുളള നടനാണ് നസറുദ്ദീൻ ഷാ. നടന്‍റെ ഏറ്റവും പുതിയ അഭിപ്രായ പ്രകടനം ഇപ്പോൾ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. 'ദി വയർ' ന്യൂസ് പോർട്ടലിൽ പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിലെ ഷായുടെ പരാമർശത്തിനെതിരെയാണ് ഹിന്ദുത്വവാദികൾ രംഗത്തെത്തിയിരിക്കുന്നത്.
ഹരിദ്വാറിലെ ഹിന്ദുമത സമ്മേളനമായ 'ധർമസൻസദിൽ' പങ്കെടുത്ത സന്യാസിമാർ മുസ്ലിംകളെ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്തത് സംബന്ധിച്ചായിരുന്നു കരൺ ഥാപ്പർ മുഖ്യമായും നസറുദ്ദീൻ ഷായോട് ചോദ്യങ്ങൾ ഉന്നയിച്ചത്. 20 കോടി മുസ്ലിംകൾ അവരെ കൊന്നൊടുക്കാൻ ആരെങ്കിലും ഒരുമ്പെട്ടാൽ അതിനെ പ്രതിരോധിക്കുമെന്നും ആഭ്യന്തര യുദ്ധത്തിനുള്ള ആഹ്വാനമാണ് സന്യാസിമാർ നടത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അഭിമുഖത്തിനിടയിൽ മുഗളൻമാരെക്കുറിച്ച് പറഞ്ഞപ്പോൾ അവർ അഭയാർഥികൾ എന്ന പദം ഉപയോഗിച്ചതിനെതിരെയാണ് ഇപ്പോൾ വിമർശനം ഉയരുന്നത്. മുഗളൻമാർ, ഇന്ത്യയെ തങ്ങളുടെ മാതൃഭൂമിയാക്കാനാണ് അവർ വന്നതെന്നും നൃത്തം, സംഗീതം, ചിത്രകല, സാഹിത്യം എന്നിവയുടെ സ്ഥായിയായ സ്മാരകങ്ങളും പാരമ്പര്യങ്ങളും അവർ രാജ്യത്തിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷായുടെ ഈ പ്രസ്താവന നിരവധി ഹിന്ദുത്വ വാദികളെ പ്രകോപിപ്പിച്ചു. അവർ പ്രസ്താവനയെ അപലപിക്കുകയും നടനെ സോഷ്യൽ മീഡിയയിൽ ട്രോളുകയും ചെയ്തു. "എന്തുകൊണ്ടാണ് അധിനിവേശക്കാരോടുള്ള ഈ അദമ്യമായ അഭിനിവേശം? ഒരു പുതിയ കണ്ടെത്തൽ, മുഗളന്മാർ അഭയാർത്ഥികളാണത്രേ- ഒരാൾ പരിഹസിച്ചു.
''മുഗളന്മാർ അഭയാർത്ഥികളല്ല അധിനിവേശക്കാരായിരുന്നു. അവർ സായുധരായ റൈഡർമാരായിരുന്നു, അഭയം തേടാനല്ല ഇന്ത്യ സന്ദർശിച്ചത്. ഇന്ത്യയിൽ അന്നത്തെ രാജ്യങ്ങൾക്കിടയിലെ അനൈക്യത്തെ മുതലെടുത്ത് ഭരിക്കുക, അവർക്ക് അവരുടേതായ സംസ്കാരം ഉണ്ടായിരുന്നു, ഇന്തോ ആര്യൻ സംസ്കാരത്തിന്‍റെ ഒരു സഹോദര ശാഖ അവരുടെ സ്വാധീനം വ്യക്തമായിരുന്നു''- ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു. നസറുദ്ദീൻ ഷാ ഇന്ത്യയിലെ മുഗൾ അഭയാർത്ഥികളുടെ പാരമ്പര്യമാണ് പിന്തുടരുതെന്ന് ഒരാൾ കുറ്റപ്പെടുത്തി. ഇയാൾ എന്ത് സംസ്കാരത്തെക്കുറിച്ചാണ് സംസാരിക്കുന്നത് - ഹിന്ദുവിന്‍റെ നാശെതതകകുറിച്ചാണ് പറയുന്നത്. ഒരു ഹിന്ദുത്വവാദി ഇങ്ങനെ കുറിച്ചു.
'നിങ്ങൾക്ക് ചരിത്രത്തെക്കുറിച്ച് വളരെ മോശമായ അറിവാണുള്ളത്. ആര്യന്മാർ അഭയാർത്ഥികളായിരുന്നില്ല. അവർ ഭാരതത്തിന്‍റെ വടക്കൻ പർവത മേഖലയിൽ നിന്നാണ് വന്നത് -ഇങ്ങനെ പോകുന്നു കുറിപ്പുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.