‘നേഷൻ വാണ്ട്സ് ടു നോ’: റിപ്പബ്ലിക് ടി.വിക്കും അർണാബിനും എതിരെ നൽകിയ ഹരജി ടൈംസ് ഗ്രൂപ്പ് പിൻവലിച്ചു
text_fieldsന്യൂഡൽഹി: ‘നേഷൻ വാണ്ട്സ് ടു നോ’ എന്ന ടാഗ് ലൈൻ ഉപയോഗിച്ചതുമായി കോടതി ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ച് റിപ്പബ്ലിക് ടി.വിക്കും മാനേജിംഗ് ഡയറക്ടർ അർണബ് ഗോസ്വാമിക്കുമെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹരജി ഡൽഹി ഹൈക്കോടതിയിൽ നിന്ന് ടൈംസ് ഗ്രൂപ്പ് പിൻവലിച്ചു. റിപ്പബ്ലിക് ടി.വിയും ഗോസ്വാമിയും ട്രേഡ്‌മാർക്ക് ലംഘനം നടത്തിയെന്ന് അവകാശപ്പെട്ട് ടൈംസ് നൗ വാർത്താ ചാനലിന്റെ മാതൃസ്ഥാപനമായ ബെന്നറ്റ് കോൾമാൻ ആയിരുന്നു ഹരജി നൽകിയത്. 2020 ഒക്‌ടോബർ 23ലെ ഒരു ഇടക്കാല ഉത്തരവിൽ കോടതി റിപ്പബ്ലിക് ടി.വിയിലെ പരിപാടികൾക്ക് ‘ന്യൂസ് അവർ’ എന്ന ടാഗ്‌ലൈൻ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. പക്ഷേ, ‘നേഷൻ വാണ്ട്സ് ടു നോ’ എന്ന പ്രയോഗം ഉപയോഗിക്കാൻ കോടതി അനുമതി നൽകി. ടാഗ്‌ലൈൻ ഒരു വ്യാപാരമുദ്രയായി ഉപയോഗിച്ചുകൊണ്ട് റിപ്പബ്ലിക് ടി.വി മുൻ ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ച് ടൈംസ് ഗ്രൂപ്പ് പിന്നീട് കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്യുകയായിരുന്നു. ജസ്റ്റിസ് സി.ഹരിശങ്കർ ആണ് ഹരജി തീർപ്പാക്കിയത്. ടൈംസ് നൗവിലെ തന്റെ കാലത്ത് ഈ ടാഗ്‌ലൈൻ ഉപയോഗിച്ചിരുന്നുവെന്നും ബൗദ്ധിക സ്വത്തവകാശ സംരക്ഷണമില്ലാത്ത ഒരു പൊതുവായ പ്രസംഗം മാത്രമാണെന്നും ഗോസ്വാമി നേരത്തെ വാദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.