കോളജുകളിൽ ഗുണ്ടായിസം നടത്തിയാൽ രാജ്യം പുരോഗമിക്കില്ല; ജെ.എന്‍.യു ആക്രമണത്തിൽ പ്രതികരിച്ച് കെജ്രിവാൾ
text_fieldsന്യുഡൽഹി: സ്‌കൂളുകളിലും കോളജുകളിലും സംഘർഷങ്ങളും ഗുണ്ടായിസവും ഉണ്ടായാൽ രാജ്യം ഒരിക്കലും പുരോഗതി കൈവരിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജവഹർലാൽ നെഹ്രു സർവകലാശാലയിൽ രാമനവമി ദിവസത്തിൽ എ.ബി.വി.പി പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾ പഠിക്കാനാണ് സ്കൂളിലും കോളജുകളിലും വരുന്നതെന്നും ഇവിടെ ശരിയായ പഠനം നടന്നാൽ മാത്രമേ രാഷ്ട്രം പുരോഗതി പ്രാപിക്കൂവെന്നും കെജ്രിവാൾ പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഇനി കാമ്പസിൽ ഏതെങ്കിലും തരത്തിലുള്ള അക്രമത്തിൽ ഏർപ്പെടുന്നതായി കണ്ടെത്തിയാൽ അച്ചടക്ക നടപടിയെടുക്കുമെന്ന് ജെ.എൻ.യു അഡ്മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജെ.എൻ.യുവിലെ കാവേരി ഹോസ്റ്റലിലേക്കു പതിവായി കൊണ്ടുവന്നിരുന്ന കോഴിയിറച്ചി കാമ്പസിൽ രാമനവമി പൂജയുണ്ടെന്നു പറഞ്ഞ് എ.ബി.വി.പിക്കാർ എതിർത്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്. മാംസനിരോധനം ചോദ്യംചെയത് രംഗത്ത് വന്ന ഇടതു വിദ്യാർഥി സംഘടനനേതാക്കൾ അടക്കമുള്ളവരെ എ.ബി.വി.പി പ്രവർത്തകർ ആയുധങ്ങൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. വിദ്വേഷ രാഷ്ട്രീയവും ഭിന്നിപ്പിക്കുന്ന അജണ്ടയുമായി എ.ബി.വി.പി പ്രവർത്തകർ കാവേരി ഹോസ്റ്റലിൽ അക്രമാന്തരീക്ഷം സ്യഷ്ടിക്കുകയായിരുന്നെന്ന് ജെ.എൻ.യു സ്റ്റുഡന്റ്സ് യൂനിയൻ കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.