കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ദേശീയ ഏജൻസി: ഹരജി തള്ളി
text_fieldsന്യൂഡൽഹി: കള്ളക്കടത്ത്, അന്തർ സംസ്ഥാന മനുഷ്യക്കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, രാഷ്ട്രീയ അക്രമങ്ങൾ തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ദേശീയ തലത്തിൽ ഏജൻസി രൂപവത്കരിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസിന്റെ ശിപാർശ പ്രകാരം രാഷ്ട്രപതി രൂപവത്കരിക്കുന്ന സമിതിയുടെ നിയന്ത്രണത്തിൽ ദേശീയ ആഭ്യന്തര സുരക്ഷ കോഓഡിനേഷൻ കൗൺസിൽ (എൻ.ഐ.എസ്.സി.സി) ഉണ്ടാക്കണമെന്നായിരുന്നു ഡൽഹി സ്വദേശിയുടെ ഹരജിയിലെ ആവശ്യം.
നിയമനിർമാണം ആവശ്യമായതും നയപരവുമായ വിഷയമായതിനാൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.