Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:04 PM IST Updated On
date_range 2 Feb 2022 5:04 PM ISTദേശീയഗാനത്തെ അപമാനിച്ചെന്ന കേസിൽ മുംബൈ കോടതി മമത ബാനർജിക്ക് സമൻസ് അയച്ചു
text_fieldsbookmark_border
ദേശീയഗാനത്തെ അപമാനിച്ചെന്ന കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മുംബൈ കോടതി ബുധനാഴ്ച സമൻസ് അയച്ചു. ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന കേസിൽ മാർച്ച് രണ്ടിന് ഹാജരാകാൻ നിർദ്ദേശിച്ചു.
കഴിഞ്ഞ ഡിസംബറിൽ മുംബൈയിൽ നടന്ന ചടങ്ങിനിടെ മമത ബാനർജി ദേശീയഗാനത്തെ അനാദരിച്ചു എന്നാണ് കേസ്. തൃണമൂൽ കോൺഗ്രസ് മേധാവി കൂടിയായ മമത നഗര സന്ദർശനത്തിനിടെ ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് മുംബൈ ബി.ജെ.പി യൂനറ്റ് ഭാരവാഹി വിവേകാനന്ദ് ഗുപ്ത 2021 ഡിസംബറിൽ മഡ്ഗാവിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കേസ് എടുക്കുന്നത്. മഹാരാഷ്ട്രയിലെ ശിവസേന, എൻ.സി.പി നേതാക്കളെ കാണാനാണ് മമത മുംബൈയിൽ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story