ജമ്മു-കശ്മീർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ് പങ്കെടുക്കും
text_fieldsജമ്മു: അടുത്ത മാസം ജമ്മു-കശ്മീരിൽ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പങ്കെടുക ്കാൻ താൽപര്യമറിയിച്ച് നാഷനൽ കോൺഫറൻസ്. മാർച്ച് അഞ്ചിന് ആരംഭിച്ച് എട്ടു ഘട്ടങ ്ങളിലായി പൂർത്തിയാകുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് പാർട്ട ി കേന്ദ്ര സെക്രട്ടറി രത്തൻ ലാൽ ഗുപ്ത സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
പക്ഷേ, സ്വതന്ത്രമായി പ്രചാരണം നടത്താൻ പാർട്ടിക്കു മുന്നിൽ തടസ്സങ്ങളേറെയാണ്. പ്രസിഡൻറ് ഫാറൂഖ് അബ്ദുല്ല, വൈസ് പ്രസിഡൻറ് ഉമർ അബ്ദുല്ല, ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗർ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളൊക്കെയും പൊതു സുരക്ഷ നിയമപ്രകാരം അറസ്റ്റിലാണ്. ഇവർ ജയിലിൽ കഴിയുേമ്പാൾ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പ്രായോഗിക തടസ്സങ്ങളുണ്ട്.
ബി.ജെ.പി അല്ലാത്ത എല്ലാ കക്ഷികളെയും മാറ്റിനിർത്താനാണ് പദ്ധതിയെങ്കിൽ കൂടുതെലാന്നും ചെയ്യേണ്ടതില്ല. അതല്ല, ജനാധിപത്യമാണ് ലക്ഷ്യെമങ്കിൽ ഇപ്പോൾ സ്വീകരിച്ച പ്രക്രിയകളിൽ ഗുരുതര വീഴ്ചകളുണ്ടെന്നും കത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.