ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവൻ രക്ഷിക്കുന്നതിലും ഭൂമിയെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നതിലും ഡോക്ടർമാർക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ജീവൻ രക്ഷിക്കുന്നതിലും ഭൂമിയെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന കഠിനാധ്വാനികളായ എല്ലാ ഡോക്ടേർമാർക്കും ഡോക്ടേഴ്സ് ദിനാശംസകൾ.' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രശസ്ത ഡോക്ടറും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ ബിദാൻ ചന്ദ്ര റോയ് യുടെ സ്മരണാർഥമാണ് ജൂലൈ ഒന്നിന് ഡോക്ടേഴ്സ് ഡെ ആചരിക്കുന്നത്. അദ്ദേഹത്തിന്‍റെ ജനനവാർഷികവും മരണവാർഷികവും ജൂലൈ ഒന്നിനാണ്. 1882 ൽ ബീഹാറിലെ പാട്നയിൽ ജനിച്ച ബിദൻ ചന്ദ്ര റോയ് ആതുരസേവനരംഗത്ത് വലിയ സംഭാവനകൾ നൽകി. 1961ൽ അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിച്ചു.
1991 ലാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആദ്യമായി ജൂലൈ ഒന്നിന് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കാൻ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.