നഴ്സിനും ഡോക്ടറാകാൻ വഴിതുറന്ന് ദേശീയ വിദ്യാഭ്യാസ നയരേഖ
text_fieldsന്യൂഡൽഹി: നഴ്സിങ്, െഡൻറൽ (ബി.ഡി.എസ്) വിദ്യാർഥികൾക്ക് ലാറ്ററൽ എൻട്രി വഴി എം.ബി. ബി.എസിന് വഴിയൊരുക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയരേഖ. നഴ്സിങ്, ഡെൻറൽ പഠനം രണ് ടുവര്ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നീറ്റ് യോഗ്യത നേടിയാല്‍ എം.ബി.ബി.എസ് മൂന്നാം വര്‍ഷത ്തിലേക്കു പ്രവേശനം അനുവദിക്കണമെന്നാണ് രേഖ നിർദേശിക്കുന്നത്. മെഡിക്കല്‍ ബിരുദധ ാരികള്ക്ക് പൊതുവായി അവസാന വര്‍ഷ പരീക്ഷ (എക്സിറ്റ് എക്സാം) നടത്തണം. ഇതിന് ലഭിക്കുന്ന സ്കോർ പി.ജി പ്രവേശന മാനദണ്ഡമാക്കണമെന്നതടക്കമുള്ള സമഗ്ര മാറ്റമാണ് കസ്തൂരി രംഗൻ അധ്യക്ഷനായ സമിതി സമർപ്പിച്ച കരട് നയം ആവശ്യപ്പെടുന്നത്.
അഞ്ചുവർഷ മെഡിക്കൽ വിദ്യാഭ്യാസത്തിലെ ആദ്യ രണ്ടുവർഷം അടിസ്ഥാന കോഴ്സ് ആയിരിക്കണം. തുടർന്ന് അഭിരുചിയുടെ അടിസ്ഥാനത്തിൽ എം.ബി.ബി.എസ്, െഡൻറൽ, നഴ്സിങ് മേഖലകളിലേക്ക് തിരിയാൻ സൗകര്യമൊരുക്കണം -റിപ്പോർട്ട് പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കൗൺസിലുകളുടെ അധികാരം പരിമിതപ്പെടുത്തണം. നിലവാരം മെച്ചപ്പെടുത്തുന്നതിന് മാത്രം കൗൺസിലുകളെ ആശ്രയിക്കാം. അഞ്ചുവർഷത്തിൽ ഒരിക്കൽ ‘നാക്’ അക്രഡിറ്റേഷൻ നിർബന്ധമാക്കണം. കോളജുകളിൽ പരിശോധനക്കും അംഗീകാരം നൽകുന്നതിനും വിദഗ്ധ സമിതികളെ നിയോഗിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കരിക്കുലത്തിൽ സ്വയം മാറ്റംവരുത്താൻ അനുമതി നൽകണം.
മെഡിക്കൽ വിദ്യാർഥികളിൽ 50 ശതമാനം പേർക്ക് സ്കോളർഷിപ് അനുവദിക്കണം. ഇതിൽ 20 ശതമാനം വിദ്യാർഥികൾക്ക് സൗജന്യപഠനം നൽകണം. പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം ഉറപ്പുവരുത്തുന്നതിനായി ഫീസ് നിര്‍ണയ അധികാരം മാനേജ്മെൻറുകൾക്ക് വിട്ടുനല്‍കണം.
സ്ഥാപനങ്ങള്‍ സാമൂഹിക പ്രതിബദ്ധത ഉറപ്പുവരുത്തണമെന്നും പറയുന്നു. നഴ്സിങ് രംഗത്ത് ദീര്‍ഘകാലത്തേക്ക് ബി.എസ്സി നഴ്സിങ് ഏക പ്രവേശന യോഗ്യതയാക്കണം. രാജ്യത്തെ തിരഞ്ഞെടുത്ത 600 ജില്ല ആശുപത്രികള്‍ മെഡിക്കല്‍ കോളജുകളാക്കി ഉയര്‍ത്തണം. മെഡിക്കല്‍ ബിരുദാനന്തര രംഗത്ത് സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നും കരട് രേഖയിൽ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.