ദേശീയ വിദ്യാഭ്യാസ നയം: ഒളിഞ്ഞിരിക്കുന്നത് നിഗൂഢ അജണ്ട –അക്കാദമിക വിദഗ്ധർ
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻ.ഇ.പി) ഒളിഞ്ഞിരിക്കുന്നത് നിഗൂഢ അജണ്ടയെന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ. രാജ്യത്തെ വിദ്യാർഥികളുടെ ശാക്തീകരണമായിരിക്കണം യഥാർഥത്തിൽ പരിഷ്കരണത്തിെൻറ കാതൽ. അവരുടെ വ്യത്യസ്തങ്ങളായ ആശയങ്ങളുടെ വികസനമായിരിക്കണം പരമമായ ലക്ഷ്യം. എന്നാൽ, ബി.ജെ.പി സർക്കാർ രഹസ്യ അജണ്ട വെച്ചു കൊണ്ടാണ് പുതിയ വിദ്യാഭ്യാസ നയം രൂപവത്കരിച്ചിരിക്കുന്നതെന്ന് ശിവ നാടാർ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ രൂപമഞ്ജരി പറഞ്ഞു. ചില മേഖലകളിൽ മികച്ച ആശയങ്ങൾ ഉൾക്കൊള്ളുന്നുണ്ടെങ്കിലും എങ്ങനെ പ്രയോഗത്തിൽ വരുത്തുമെന്നത് കാത്തിരുന്നു കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാഹ്യമായ ഫലങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ നയമെന്നും ആന്തരികമായ പരിഷ്കരണത്തിന് നയം ഊന്നൽ നൽകുന്നില്ലെന്നും ഹെറിറ്റേജ് സ്കൂൾ ഡയറക്ടർ വിഷ്ണു കാർത്തിക അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്തും നേരിട്ടുള്ള വിദേശ നിക്ഷേപമെന്ന കേന്ദ്ര സർക്കാറിെൻറ നയത്തിെൻറ ഭാഗമാണ് വിദേശ സർവകലാശാലകളെ രാജ്യത്ത് പ്രവർത്തിക്കാൻ അനുവദിക്കുന്നതെന്ന് നാഷനൽ ടീച്ചേഴ്സ് കോൺഗ്രസ് കൺവീനർ പങ്കജ് ഗാർഗ് പറഞ്ഞു.
വിദ്യാഭ്യാസ മേഖലകളിലും സ്വകാര്യവത്കരണം നടപ്പാക്കുന്നതിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ ഒളിച്ചോടുകയാണ്. സ്വകാര്യവത്കരണം വഴി വിദ്യാർഥികളുടെ മേൽ അമിത സാമ്പത്തിക ബാധ്യതയാണ് സർക്കാർ അടിച്ചേൽപിക്കുന്നതെന്ന് ഡൽഹി യൂനിവേഴ്സിറ്റി എക്സി. കൗൺസിൽ അംഗം രാജേഷ് ഝാ പറഞ്ഞു.
അതേസമയം, രാജ്യം ദീർഘകാലമായി പ്രതീക്ഷിക്കുന്ന മികച്ച ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്നാണ് ഒരു വിഭാഗത്തിെൻറ വിലയിരുത്തൽ. പൊതു വിദ്യാഭ്യാസ രംഗത്ത് തകർപ്പൻ ആശയങ്ങളാണ് പുതിയ നയത്തിലുള്ളതെന്ന് ജാമിഅ വൈസ് ചാൻസലർ നജ്മ അക്തർ പറഞ്ഞു. അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ ‘മോറിൽ മൂവ്മെൻറ്’ നയമെന്നാണ് ഡൽഹി ഐ.ഐ.ടി. ഡയറക്ടർ എൻ.ഇ.പിയെ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.