ഇന്ത്യയിലെ ജനസംഖ്യയിൽ പുരുഷന്മാരെ മറികടന്ന് സ്ത്രീകൾ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ജനസംഖ്യയിൽ പുരുഷന്മാരെ മറികടന്ന് സ്ത്രീകൾ. നേരത്തേ 1000 പുരുഷന്മാർ, 991 സ്ത്രീകൾ എന്നായിരുന്നു അനുപാതമെങ്കിൽ ഇപ്പോൾ 1020 സ്ത്രീകൾ, 1000 പുരുഷന്മാർ എന്നാണ് അനുപാതം. 2005-2006ൽ സ്ത്രീ പുരുഷ ലിംഗാനുപാതം 1000: 1000 ആയിരുന്നു. 2015-16ൽ 991-1000 ആയി.
ദേശീയ കുടുംബാരോഗ്യ സർവേയിൽനിന്നാണ് ഈ കണക്ക്. ആൺ-പെൺ അനുപാതത്തിൽ സ്ത്രീകളുടെ എണ്ണം ഏറ്റവും കൂടുതൽ കേരളത്തിലാണ്. എന്നാൽ, കഴിഞ്ഞ സർവേയിൽ സ്ത്രീകൾ 1049 ആയിരുന്നത് ഇപ്പോൾ 1121 ആയി. ജനന നിരക്ക് 1.6ൽനിന്ന് 1.8ലേക്ക് ഉയർന്നിട്ടുണ്ട്. പുതുതലമുറയിലേക്ക് വരുേമ്പാൾ മാറ്റമുണ്ട്. 2015-16ൽ കേരളത്തിൽ 1000 ആൺകുട്ടികൾ, 1047 പെൺകുട്ടികൾ എന്നതായിരുന്നു അനുപാതമെങ്കിൽ ഇപ്പോഴത് 951:1000 എന്നായി.
അതേസമയം, കുട്ടികളുെട കാര്യമെടുത്താൽ ദേശീയതലത്തിൽ അഞ്ചു വർഷത്തിനിടയിൽ നേരിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. 1000 ആൺകുട്ടികൾ, 919 പെൺകുട്ടികൾ എന്ന 2015-16ലെ അനുപാതം 1000 ആൺകുട്ടികൾ, 929 പെൺകുട്ടികൾ എന്നായി മാറി.
കുടുംബാരോഗ്യ സർവേ 10 വർഷത്തിലൊരിക്കലാണ് നടക്കുന്നത്. 707 ജില്ലകളിലെ 6.1 ലക്ഷം കുടുംബങ്ങളിൽനിന്നുള്ള വിവരം അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്കുകൾ. ഇന്ത്യയിലെ ജനസംഖ്യ 2040-50കളിൽ എത്തുേമ്പാൾ 160 കോടിക്കും 180 കോടിക്കും ഇടയിലായിരിക്കുമെന്നാണ് യു.എൻ ജനസംഖ്യ വിഭാഗത്തിെൻറ കണക്ക്. 2031 ആകുേമ്പാൾ ചൈനയെ മറികടന്ന് ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നാണ് കേന്ദ്രസർക്കാറിെൻറ കണക്ക്.
ജനസംഖ്യ വർധന കുറയുന്നു
ദേശീയ തലത്തിൽ ജനസംഖ്യ വർധനയുടെ തോത് കുറഞ്ഞു വരുന്നതായും സർവേ വെളിപ്പെടുത്തി. ജനസംഖ്യ വർധിക്കാത്ത വിധം, മിക്ക സംസ്ഥാനങ്ങളിലും ദമ്പതികൾക്ക് രണ്ടു കുട്ടികൾ. ബിഹാർ, മേഘാലയ, മണിപ്പൂർ, യു.പി, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ മാത്രമാണ് ജനനനിരക്ക് കൂടുതൽ. ബിഹാറിൽ ശരാശരി മൂന്നുകുട്ടികൾ.
മിക്ക സംസ്ഥാനങ്ങളിലും ജനസംഖ്യയിൽ സ്ത്രീകളാണ് മുന്നിൽ. പുരുഷന്മാെരക്കാൾ സ്ത്രീകൾ കുറവായ സംസ്ഥാനങ്ങൾ ഇവയാണ്: ഗുജറാത്ത്, ഡൽഹി, മഹാരാഷട്ര, ഹരിയാന, മധ്യപ്രദേശ്, പഞ്ചാബ്, അരുണാചൽപ്രദേശ്, കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു-കശ്മീർ, ചണ്ഡിഗഢ്, അന്തമാൻ-നികോബാർ, ലഡാക്, ദാദ്ര-നാഗർഹവേലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.