ദേശീയ ചലച്ചിത്ര പുരസ്കാരം: ആട്ടം മികച്ച ചിത്രം; ഋഷഭ് ഷെട്ടി നടൻ, നിത്യ മേനോനും മാനസി പരേഖും നടിമാർ
text_fieldsന്യൂഡൽഹി: 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആട്ടം തെരഞ്ഞെടുക്കപ്പെട്ടു. കാന്താര ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും നേടി. ഋഷഭ് ഷെട്ടി മികച്ച നടനായും നിത്യ മേനോനും മാനസി പരേഖും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. സൂരജ് ആർ. ബർജാത്യ മികച്ച സംവിധായകനായി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപഥ് സ്വന്തമാക്കി.
മികച്ച സിനിമ ഗ്രന്ഥത്തിനുള്ള പുരസ്കാരം മലയാളിയായ കിഷോർ കുമാറിന് ലഭിച്ചു. മഴവിൽക്കണ്ണിലൂടെ മലയാള സിനിമ എന്ന് പുസ്തകത്തിനാണ് പുരസ്കാരം. മികച്ച ഗായികക്കുള്ള പുരസ്കാരം ബോംബെ ജയശ്രീക്കാണ് (സൗദി വെള്ളക്ക). ഗായകനുള്ള പുരസ്കാരം അർജിത് സിങ് നേടി.
മറ്റു പ്രധാന പുരസ്കാരങ്ങൾ:
തിരക്കഥ - ആനന്ദ് ഏകർഷി (ആട്ടം)
ഛായാഗ്രാഹകൻ - രവി വർമൻ (പൊന്നിയൻ സെൽവൻ-1)
എഡിറ്റിങ് - മഹേഷ് ഭുവാനന്ദൻ (ആട്ടം)
സംഗീത സംവിധായകൻ - പ്രിതം (ബ്രഹ്മാസ്ത്ര)
പശ്ചാത്തല സംഗീതം - എ.ആർ. റഹ്മാൻ (പൊന്നിയൻ സെൽവൻ-1)
ഹിന്ദി ചിത്രം - ഗുൽമോഹർ
തമിഴ് സിനിമ - പൊന്നിയൻ സെൽവൻ-1
കന്നഡ സിനിമ - കെ.ജി.എഫ്-2
തെലുങ്ക് സിനിമ - കാർത്തികേയ-2
പ്രത്യേക പരാമർശം - മനോജ് ബാജ്പേയി (ഗുൽമോഹർ)
സംവിധായിക (നോൺ ഫീച്ചർ) - മറിയം ചാണ്ടി മേനചേരി (ഫ്രം ദി ഷോഡോ)
ഡോക്യുമെന്‍ററി - മർമേഴ്സ് ഓഫ് ജംഗിൾ
ആനിമേഷൻ ചിത്രം - കോക്കനട്ട് ട്രീ (ജോസി ബനെഡിക്ട്)
സിനിമ നിരൂപണം - ദീപക് ദുഹ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.