ദേശീയ പതാക ഇനി രാത്രിയും പാറിക്കാം
text_fieldsന്യൂഡൽഹി: ദേശീയ പതാക ഉപയോഗം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തി. ഇനി രാത്രിയിലും ദേശീയ പതാക പാറിക്കാം. കൂടാതെ യന്ത്രത്തിൽ നെയ്തതും പോളിസ്റ്റർ കൊണ്ടുള്ളതും ഉപയോഗിക്കാം.
'ആസാദി കാ അമൃത് ഉത്സവി'ന്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ നടപ്പാക്കുന്ന 'എല്ലാ വീട്ടിലും ത്രിവർണം' പരിപാടിയിലൂടെ ദേശീയ പതാക ഉപയോഗം കൂടുതൽ ജനകീയമാക്കുന്നതിനാണ് സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തിയത്. ഇതുസംബന്ധിച്ച സർക്കുലർ എല്ലാ കേന്ദ്ര മന്ത്രാലയങ്ങൾക്കും വിഭാഗങ്ങൾക്കും അയച്ചതായി ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിച്ചു.
1971ലെ ദേശീയ ചിഹ്നങ്ങളെ ആദരിക്കുന്നത് തടയൽ നിയമം, 2002ലെ ഇന്ത്യൻ ദേശീയ പതാക നിയമം എന്നിവയിലാണ് ഭേദഗതി വരുത്തിയത്.
നേരത്തേ, സൂര്യോദയം മുതൽ അസ്തമയം വരെയായിരുന്നു ദേശീയ പതാക പാറിക്കാനുള്ള സമയം. ഇതാണ് ഇപ്പോൾ ഏതു സമയത്തുമാവാം എന്നാക്കിയത്. നേരത്തേ കൈ കൊണ്ട് തുന്നിയതും കോട്ടൺ, സിൽക്, ഖാദി, ഉന്നം എന്നിവ കൊണ്ടുള്ളതും മാത്രമേ പാടുണ്ടായിരുന്നുള്ളൂ.
അതിലാണിപ്പോൾ യന്ത്രത്തിൽ നെയ്തതും പോളിസ്റ്റർ കൊണ്ടുള്ളതും എന്നുകൂടി ചേർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.