ആപ്പിന് ഇനി ദേശീയ ജനറൽ സെക്രട്ടറിയും; സന്ദീപ് പഥക് എം.പിയെ നിയമിച്ചു
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി(ആപ്)യുടെ സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായി സന്ദീപ് പഥക് എം.പിയെ നിയമിച്ചു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ആപ്പിന് ദേശീയ പാർട്ടിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് ദേശീയ ജനറൽ സെക്രട്ടറിയെ നിയമിച്ചത്.
രാഷ്ട്രീയകാര്യ സമിതിയിൽ പ്രത്യേക ക്ഷണിതാവായും പഥകിനെ ഉൾപ്പെടുത്തി. പഞ്ചാബ്, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ചുമതല സന്ദീപിനായിരുന്നു. ഗുജറാത്തിൽ 13 ശതമാനം വോട്ടും അഞ്ച് സീറ്റുമാണ് പാർട്ടിക്ക് ലഭിച്ചത്.
ഐ.ഐ.ടി ഡൽഹിയിൽ എനർജി സയൻസ് ആൻഡ് എൻജിനീയങ് വകുപ്പ് അസി. പ്രഫസറായിരുന്ന പഥക് ആപ്പിന്റെ വിജയങ്ങൾക്ക് പിന്നിലെ പ്രധാനിയാണ്. പഞ്ചാബിൽ രണ്ട് വർഷത്തോളം പ്രവർത്തനം നടത്തിയാണ് ആപ്പിനെ അധികാരത്തിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.