നാഷണൽ ഹെറാൾഡ് കേസ്: രാഹുൽഗാന്ധിയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
text_fieldsന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യൽ സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടർന്ന് മാറ്റണമെന്ന് രാഹുൽ അഭ്യർഥിച്ചിരുന്നു. ഇതു പ്രകാരമാണ് ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റിയത്.
കഴിഞ്ഞ ആഴ്ച രണ്ടു ദിവസം തുടർച്ചയായി മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നാണ് ഇ.ഡി പറയുന്നത്. രാഹുലിനെ വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാക്കുമ്പോൾ ഇ.ഡി ഓഫീസിന് പുറത്ത് പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഴുവൻ എം.പിമാരും ഡൽഹിയിലെത്തിയിട്ടുണ്ട്. പൊലീസ് തടഞ്ഞാൽ എം.പിമാരുടെ വീടുകളിലോ ജന്തർമന്ദറിലോ സമരം നടത്താനാണ് എ.ഐ.സി.സി നേതൃത്വത്തിന്റെ തീരുമാനം.
കഴിഞ്ഞ മൂന്ന് തവണ രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തപ്പോൾ എ.ഐ.സി.സി ആസ്ഥാനത്തും ഇ.ഡി ഓഫീസ് പരിസരത്തും വ്യാപക പ്രതിഷേധം നടന്നിരുന്നു. സമാനരീതിയിൽ പ്രതിഷേധം മുന്നിൽ കണ്ട് നിരോധനാജ്ഞ തുടരുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.