അർധരാത്രി വരെ ഒരാളെ ചോദ്യം ചെയ്യുന്നത് തെറ്റാണ്; ഇ.ഡിക്കെതിരെ അശോക് ഗെഹ്ലോട്ട്
text_fieldsന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇ.ഡി ഇന്നലെ അർധരാത്രി വരെ ചോദ്യം ചെയ്തതിൽ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നിയമം എല്ലാവർക്കും ഒരേ പോലെയാണെന്നും എന്നാൽ അർധരാത്രി 12 മണി വരെ ഒരാളെ ചോദ്യം ചെയ്യുന്നത് തെറ്റാണെന്നും ഗെഹ്ലോട്ട് പറഞ്ഞു.
യഥാർഥത്തിൽ കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും എവിടെയാണ് നടന്നതെന്നും ആരാണ് കോടിക്കണക്കിന് രൂപയുടെ കൊള്ള നടത്തുന്നതെന്നും ഇ.ഡി അന്വേഷിക്കുന്നില്ലെന്ന് ഗെഹ്ലോട്ട് ആരോപിച്ചു.
ദൈവം നിങ്ങൾക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള അവസരം തന്നുവെന്ന് പ്രധാനമന്ത്രി മോദിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സി.ബി.ഐയോ ആദായനികുതി ഉദ്യോഗസ്ഥരെയോ ഇ.ഡിയേയോ രാജ്യത്തെ ജനങ്ങൾക്കെതിരെ ഇത്തരത്തിൽ ഉപയോഗിക്കുകയാണെങ്കിൽ രാജ്യം നിങ്ങളെ വെറുതെ വിടില്ലെന്നും ഗെഹ്ലോട്ട് മുന്നറിയിപ്പ് നൽകി.
അദ്ദേഹത്തിന്‍റെ പാർട്ടി പ്രവർത്തകർ നടത്തുന്ന കൊള്ളയൊന്നും പ്രധാനമന്ത്രി കാണുന്നില്ല. പണപ്പെരുപ്പം, തൊഴിലില്ലാഴ്മ, സംഘർഷം തുടങ്ങി രാജ്യത്തെ മറ്റ് പ്രശ്‌നങ്ങളാണ് പ്രധാനമന്ത്രി ആദ്യം പരിഹരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ ഇ.ഡി ഓഫീസിൽ പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന് രാഹുൽ ഗാനഡിയോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.