നാഷനൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനുമെതിരായ ആദായനികുതി അന്വേഷണം തുടരും
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെട്ട നാഷനൽ ഹെറാൾഡ് കേസിൽ യങ് ഇന്ത്യൻ എന്ന കമ്പനിക്കെതിരായ ആദായ നികുതി വകുപ്പിെൻറ അന്വേഷണം നിർത്തിവെപ്പിക്കാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചു. ആദായ നികുതി വകുപ്പിെൻറ നടപടികളിൽ രാഷ്ട്രീയലക്ഷ്യം ആരോപിച്ച് സോണിയയും രാഹുലുമാണ് റിട്ട് ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. എന്നാൽ ആദ്യം നികുതിവകുപ്പ് അധികൃതരെ സമീപിക്കാനാണ് കോടതി നിർദേശിച്ചത്. റിട്ട് ഹരജി ഫയലിൽ സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ കോൺഗ്രസ് അഭിഭാഷകർ ഹരജി പിൻവലിച്ചു. ജവഹർലാൽ നെഹ്റു സ്ഥാപിച്ച നാഷനൽ ഹെറാൾഡ് പത്രത്തിെൻറ പ്രസാധകരായ അസോസിയേറ്റഡ് ജേർണൽ കമ്പനിയുടെ ചുരുങ്ങിയ കടബാധ്യത ഏറ്റെടുത്ത് സമ്പത്ത് കൈക്കലാക്കാൻ യങ് ഇന്ത്യൻ എന്ന പേരിൽ കമ്പനിയുണ്ടാക്കി കോൺഗ്രസ് നേതൃത്വം കരുനീക്കം നടത്തിയെന്ന ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി നൽകിയ കേസിലാണ് പുതിയ സംഭവം.
നാഷനൽ ഹെറാൾഡ് 90 കോടി രൂപയുടെ കടബാധ്യത മൂലം 2008ലാണ് പൂട്ടിയത്. എന്നാൽ 2,000 കോടിയോളം വരുന്ന ആസ്തി നാഷനൽ ഹെറാൾഡിനുണ്ടെന്ന് സ്വാമി വാദിച്ചു. ഇൗ ആസ്തിയിൽ കണ്ണുവെച്ച് യങ് ഇന്ത്യൻ കമ്പനിയെക്കൊണ്ട് കടബാധ്യത ഏറ്റെടുത്ത് നാഷനൽ ഹെറാൾഡിെൻറ നിയന്ത്രണം പിടിക്കുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്തത്. സോണിയക്കും രാഹുലിനും മാത്രം യങ് ഇന്ത്യനിൽ 38 ശതമാനം ഒാഹരിയുണ്ട്.
എന്നാൽ ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന കമ്പനിയാണ് യങ് ഇന്ത്യനെന്നും, അതിൽ നിന്ന് പണം പിൻവലിക്കാൻ മറ്റാർക്കും കഴിയില്ലെന്നും കോൺഗ്രസ് വിശദീകരിക്കുന്നു. നികുതി അധികൃതരെ സമീപിക്കണമെന്ന കോടതി നിർദേശം അനുസരിച്ച് മുന്നോട്ടു നീങ്ങുമെന്നും പാർട്ടി വക്താവും അഭിഭാഷകനുമായ അഭിഷേക് സിങ്വി പറഞ്ഞു. ആദായ നികുതി അന്വേഷണത്തെ ബന്ധപ്പെട്ട അധികൃതർ മുമ്പാകെ ചോദ്യം ചെയ്യും. അധികാരപരിധി ലംഘിച്ചുള്ള അന്വേഷണമാണ് ആദായനികുതി വകുപ്പ് നടത്തുന്നതെന്നും സിങ്വി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.