ഹെറാൾഡ് കേസ്: മറുപടി നൽകാൻ സോണിയക്കും രാഹുലിനും മൂന്നാഴ്ച
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ നാഷനൽ ഹെറാൾഡ് കേസിൽ മറുപടി നൽകാൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ഡൽഹി കോടതി മൂന്നാഴ്ച അനുവദിച്ചു. കേസിൽ ഏതാനും രേഖകൾ ആവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി നൽകിയ അപേക്ഷയിലാണ് ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ലൗവ്ലീൻ ഇരു നേതാക്കൾക്കും കേസിലെ മറ്റ് നാല് പ്രതികൾക്കും രേഖകൾ ഹാജരാക്കാൻ ജൂലൈ 22 വരെ സമയം നൽകിയത്. അതേസമയം, സ്വാമിയുടെ അപേക്ഷയുടെ കോപ്പി ലഭിച്ചില്ലെന്ന കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ കോപ്പി ലഭ്യമാക്കാൻ സ്വാമിക്ക് നിർേദശവും നൽകി.
നാഷനൽ ഹെറാൾഡ് പത്രത്തിെൻറ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ സോണിയയുടെയും രാഹുലിെൻറയും കീഴിലുള്ള ചാരിറ്റി സ്ഥാപനമായ യങ് ഇന്ത്യ കമ്പനി വെറും 50 ലക്ഷം രൂപ നൽകി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ചാണ് സുബ്രഹ്മണ്യൻ സ്വാമി കോടതിയെ സമീപിച്ചത്.
ജവഹര്‍ലാല്‍ നെഹ്റു 1938 ൽ തുടങ്ങിയ നാഷനല്‍ ഹെറാള്ഡിെൻറ ഉടമസ്ഥതയിലുണ്ടായിരുന്ന കോടികൾ വിലമതിക്കുന്ന കെട്ടിടം സ്വന്തമാക്കാൻ കോൺഗ്രസ് ശ്രമിച്ചെന്നാണ് സുബ്രഹ്മണ്യന് സ്വാമിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.