കോൺഗ്രസിന് തിരിച്ചടി: നാഷണൽ ഹെറാൾഡ് കെട്ടിടം ഒഴിയണമെന്ന് കോടതി
text_fieldsന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്ക് നേരിട്ട് ബന്ധമുള്ള നാഷനൽ ഹെറാൾഡ് ദിനപത്രത്തി െൻറ തലസ്ഥാന നഗരിയിലെ ആസ്ഥാനമന്ദിരം ഒഴിയാൻ ഹൈകോടതി ഉത്തരവ്. നാഷനൽ ഹെറാൾഡ ിെൻറ ഇപ്പോഴത്തെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിെൻറ (എ.ജെ.എൽ) കൈവശമുള്ള മധ്യ ഡൽഹിയിലെ ‘ഹെറാൾഡ് ഹൗസാ’ണ് രണ്ടാഴ്ചക്കുള്ളിൽ ഒഴിഞ്ഞുകൊടുക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 56 വർഷം പഴക്കമുള്ള പാട്ടക്കരാർ റദ്ദാക്കിയ സർക്കാർ നടപടിക്കെതിരെ എ.ജെ.എൽ സമർപ്പിച്ച ഹരജി തള്ളിയാണ് കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും ക്ഷീണമുണ്ടാക്കുന്ന ഉത്തരവ് വന്നിരിക്കുന്നത്. ജവഹർലാൽ നെഹ്റു സ്ഥാപിച്ചതാണ് നാഷനൽ ഹെറാൾഡ് പത്രം.
പത്തു വർഷമായി കെട്ടിടത്തിൽ പ്രസ് പ്രവർത്തിക്കുന്നില്ലെന്നും പാട്ടക്കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുകയാണെന്നും കേന്ദ്ര സർക്കാറും ലാൻഡ് ആൻഡ് ഡവലപ്മെൻറ് ഒാഫിസും കോടതിയിൽ വ്യക്തമാക്കിയിരുന്നു. നാഷനൽ ഹെറാൾഡിെൻറ ആസ്തികളുമായി ബന്ധപ്പെട്ട് കോൺഗ്രസും ഗാന്ധി കുടുംബവും അഴിമതി നടത്തിയെന്ന ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് കരുത്തുപകരുന്നതാണ് ഇപ്പോഴത്തെ വിധി. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമിയാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കേസുമായി മുന്നോട്ടുവന്നത്.
സോണിയയും രാഹുലും ഒരു കമ്പനി രൂപവത്കരിച്ച് 90 കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്ന നാഷനൽ ഹെറാൾഡ് അടക്കം മൂന്നു പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേണൽസ് വാങ്ങിയെന്നാണ് സ്വാമിയുടെ ആരോപണം. 2008ൽ അസോസിയേറ്റഡ് ജേണൽസ് പൂട്ടി. ആ സമയത്ത് കോൺഗ്രസ് പാർട്ടിയുടെ പണം ഉപയോഗിച്ചാണ് ബാധ്യത തീർത്തത്. നാഷനൽ ഹെറാൾഡിെൻറ പബ്ലിഷറുടെ പേരിൽ ആയിരത്തിലേറെ കോടിയുടെ റിയൽ എസ്റ്റേറ്റ് ആസ്തി ഉള്ളപ്പോഴാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം ആരോപിക്കുന്നു. ജേണലിന് കോൺഗ്രസ് പാർട്ടി നൽകിയ 90 കോടി രൂപയിൽ സോണിയയും രാഹുലും ക്രമക്കേട് കാണിച്ചുെവന്ന് ആരോപിച്ച് സ്വാമി 2012ലും ഹരജി നൽകിയിരുന്നു. അതേസമയം, അടുത്തകാലത്ത് ഡിജിറ്റൽ രൂപത്തിൽ പുനഃപ്രസിദ്ധീകരണമാരംഭിച്ച നാഷനൽ ഹെറാൾഡിെൻറ വർധിച്ചുവരുന്ന സ്വീകാര്യതയിൽ വിറളി പൂണ്ട ബി.ജെ.പി രാഷ്ട്രീയ വൈരം തീർക്കുകയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.