പിന്നാക്ക, ന്യൂനപക്ഷ കമീഷൻ നിയമനം വൈകുന്നതിൽ പ്രതിഷേധം
text_fields
ന്യൂഡൽഹി: മോദി സർക്കാർ രാജ്യത്തെ പട്ടികജാതി^പട്ടിക വർഗക്കാർക്കും ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങൾക്കും എതിരാണെന്നതിെൻറ തെളിവാണ് ഈ ജനവിഭാഗങ്ങൾക്കുള്ള ദേശീയ കമീഷനുകളുടെ പുനഃസംഘടന വൈകിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭയിൽ കുറ്റപ്പെടുത്തി. ഭരണഘടന സ്ഥാപനമായ ദേശീയ പട്ടികജാതി കമീഷൻ ചെയർമാെൻറയും മെംബർമാരുടെയും കാലാവധി അവസാനിച്ചിട്ടും പുതിയ ചെയർമാനെയും അംഗങ്ങളെയും നിയമിച്ചിട്ടില്ലെന്നും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി.
ആക്ഷേപം നിഷേധിച്ച കേന്ദ്ര സാമൂഹികനീതി മന്ത്രി താവർചന്ദ് െഗലോട്ട്, ഒഴിവുവന്ന കമീഷനുകളിൽ ചെയർമാന്മാരെയും മെംബർമാരെയും നിയമിക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരുകയാണെന്ന് വിശദീകരിച്ചു. നൂറുകണക്കിന് കേസുകൾ കമീഷെൻറ മുന്നിൽ കെട്ടിക്കിടക്കുകയാണെന്ന് കൊടിക്കുന്നിൽ പറഞ്ഞു. ജാതി സർട്ടിഫിക്കറ്റ്, സ്കോളർഷിപ് തുടങ്ങിയവക്കുള്ള അപേക്ഷകൾ ലഭിക്കുന്നില്ല. ദേശീയ പട്ടികവർഗ കമീഷെൻറ സ്ഥിതിയും മറിച്ചല്ല.
ദേശീയ ന്യൂനപക്ഷ കമീഷെൻറ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. പുതിയ ചെയർമാെൻറയും അംഗങ്ങളുടെയും നിയമനം അനാവശ്യമായി നീട്ടിക്കൊണ്ടുപോകുകയാണ് കേന്ദ്ര സർക്കാർ. മുസ്ലിം, ക്രിസ്ത്യൻ, സിഖ് മതത്തിൽപെട്ട ജനവിഭാഗങ്ങളാണ് ദേശീയ ന്യൂനപക്ഷ കമീഷന് കീഴിൽ വരുന്നത്.
ദേശീയ പിന്നാക്ക കമീഷെൻറ സ്ഥിതിയും ഇതുതന്നെ. ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽവന്ന കാലയളവിലെല്ലാം പട്ടികജാതി, പിന്നാക്ക, ദലിത്, ന്യൂനപക്ഷക്ഷേമ പ്രവർത്തനങ്ങൾ അട്ടിമറിക്കുകയും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. സവർണവർഗത്തിെൻറ താൽപര്യങ്ങൾ സംരക്ഷിക്കുകയും കോർപറേറ്റുകളുടെ താളത്തിനൊത്ത് തുള്ളുകയും ചെയ്യുന്ന മോദി സർക്കാറിന് ദലിത്, പിന്നാക്ക, ന്യൂനപക്ഷ േപ്രമം പ്രസംഗത്തിൽ മാത്രമേയുള്ളൂവെന്നും കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.