Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​സ്തി വ​ർ​ധി​ച്ച്...

ആ​സ്തി വ​ർ​ധി​ച്ച് ബി.​ജെ.​പി; കു​റ​ഞ്ഞ് ബി.​എ​സ്.​പി

text_fields
bookmark_border
ആ​സ്തി വ​ർ​ധി​ച്ച് ബി.​ജെ.​പി; കു​റ​ഞ്ഞ് ബി.​എ​സ്.​പി
cancel

ന്യൂ​ഡ​ൽ​ഹി: എ​ട്ട് ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ 2021-22ൽ ​പ്ര​ഖ്യാ​പി​ച്ച മൊ​ത്തം ആ​സ്തി 8,829 കോ​ടി രൂ​പ​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ഷ്‍ക​ര​ണ ഉ​പ​ദേ​ശ​ക സം​ഘ​മാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റീ​ഫോം​സി​ന്റെ (എ.​ഡി.​ആ​ർ) റി​പ്പോ​ർ​ട്ട്. 2020-21 കാ​ല​യ​ള​വി​ൽ ഇ​ത് 7,297 കോ​ടി രൂ​പ​യാ​യി​രു​ന്നു. 2020-21, 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ബി.​ജെ.​പി, കോ​ൺ​ഗ്ര​സ്, എ​ൻ.​സി.​പി, ബി.​എ​സ്.​പി, സി.​പി.​ഐ, സി.​പി.​എം, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, നാ​ഷ​ന​ൽ പീ​പ്ൾ​സ് പാ​ർ​ട്ടി എ​ന്നീ ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച ആ​സ്തി​ക​ളും ബാ​ധ്യ​ത​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് എ.​ഡി.​ആ​ർ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

2020-21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ബി.​ജെ.​പി 4,990 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 2021-22ൽ 21.17 ​ശ​ത​മാ​നം വ​ർ​ധി​ച്ച് ഇ​ത് 6,046.81 കോ​ടി​യാ​യി. 2020-21ൽ ​കോ​ൺ​ഗ്ര​സി​ന്റെ പ്ര​ഖ്യാ​പി​ത ആ​സ്തി 691.11 കോ​ടി​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത വ​ർ​ഷം ഇ​ത് 16.58 ശ​ത​മാ​നം ഉ​യ​ർ​ന്ന് 805.68 കോ​ടി​യാ​യി. വാ​ർ​ഷി​ക ആ​സ്തി​യി​ൽ കു​റ​വു​വ​ന്ന ഏ​ക ദേ​ശീ​യ പാ​ർ​ട്ടി ബി.​എ​സ്.​പി​യാ​ണ്. 2020-22 കാ​ല​ത്ത് പാ​ർ​ട്ടി​യു​ടെ ആ​സ്തി​യി​ൽ 5.74 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. 732.79 കോ​ടി​യി​ൽ​നി​ന്ന് 690.71 കോ​ടി​യി​ലെ​ത്തി. തൃ​ണ​മൂ​ലി​ന്റെ ആ​സ്തി 2020-21ൽ 182 ​കോ​ടി​യി​ൽ​നി​ന്ന് 151.70 ശ​ത​മാ​നം വ​ർ​ധി​ച്ച് 458.10 കോ​ടി​യാ​യി.

2020-21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച മൊ​ത്തം ബാ​ധ്യ​ത 103.55 കോ​ടി രൂ​പ​യാ​ണ്. കൂ​ടു​ത​ൽ ബാ​ധ്യ​ത കോ​ൺ​ഗ്ര​സി​നാ​ണ്- 71.58 കോ​ടി. 16.109 കോ​ടി​യു​മാ​യി സി.​പി.​എ​മ്മാ​ണ് തൊ​ട്ടു​പി​ന്നി​ൽ. 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലും കൂ​ടു​ത​ൽ ബാ​ധ്യ​ത​യു​ണ്ടാ​യ​ത് കോ​ൺ​ഗ്ര​സി​നാ​ണ്- 41.95 കോ​ടി. സി.​പി.​എം ത​ന്നെ​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ- 12.21 കോ​ടി. ബി.​ജെ.​പി​ക്ക് 5.17 കോ​ടി​യാ​ണ് ഈ ​കാ​ല​യ​ള​വി​ലെ ബാ​ധ്യ​ത.

2020-22 കാ​ല​ത്ത് അ​ഞ്ച് പാ​ർ​ട്ടി​ക​ൾ​ക്ക് ബാ​ധ്യ​ത​ക​ളി​ൽ കു​റ​വു​ണ്ടാ​യി. കോ​ൺ​ഗ്ര​സി​ന് 29.63 കോ​ടി യും ​ബി.​ജെ.​പി​ക്ക് 6.03 കോ​ടി​യും സി.​പി.​എ​മ്മി​ന് 3.89 കോ​ടി​യും തൃ​ണ​മൂ​ലി​ന് 1.30 കോ​ടി​യും എ​ൻ.​സി.​പി​ക്ക് ല​ക്ഷം രൂ​പ​യും. 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ നീ​ക്കി​വെ​ച്ച മൊ​ത്തം മൂ​ല​ധ​നം/​ക​രു​ത​ൽ ഫ​ണ്ട് 7,194 കോ​ടി രൂ​പ​യും 2021-22 ൽ 8,766 ​കോ​ടി രൂ​പ​യു​മാ​ണ്.

2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ബി.​ജെ.​പി​ക്കാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന മൂ​ല​ധ​ന​മു​ള്ള​ത്- 6,041 കോ​ടി. കോ​ൺ​ഗ്ര​സി​ന് 763.73 കോ​ടി​യും സി.​പി.​എ​മ്മി​ന് 723.56 കോ​ടി​യു​മാ​ണ് മൂ​ല​ധ​നം. 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ നാ​ഷ​ന​ൽ പീ​പ്ൾ​സ് പാ​ർ​ട്ടി​ക്ക് 1.82 കോ​ടി​യു​ടെ ഫ​ണ്ട് ഉ​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഏ​റ്റ​വും കു​റ​വ് സി.​പി.​ഐ​ക്കാ​ണ്- 15.67 കോ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National partiesBJPAsset Declaration
News Summary - National parties Asset Declaration for 2021-22; BJP Tops
Next Story