ഇന്ത്യ ഗേറ്റിൽ യുദ്ധസ്മാരകം; ദീപശിഖ തെളിയിച്ച് മോദി
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത 25,942 സൈനികരുടെ പേരു കൊത്തിയ ദേശീയ യുദ്ധസ്മാരകം ഇന്ത്യ ഗേറ്റ് പരിസരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ധീരസൈനികരുടെ ഒാർമക്കായി, അണയാത്ത ദീപശിഖ തെളിയിച ്ചു.
ഒന്നാം ലോക യുദ്ധത്തിൽ പെങ്കടുത്തവരെ അനുസ്മരിക്കുന്ന ഇന്ത്യ ഗേറ്റിനു സമാന മാണ് ദേശീയ യുദ്ധസ്മാരകം. 176 കോടി രൂപയാണ് നിർമാണ ചെലവ്. ഇന്ത്യ ഗേറ്റ് നിർമിച്ചത് ബ്രിട്ടീഷ് കാലത്താണ്. സ്വാതന്ത്ര്യത്തിനുശേഷം വീരമൃത്യു വരിച്ച സൈനികരുടെ നിത്യസ് മരണക്ക് ഒരു കേന്ദ്രമില്ലെന്ന വിമർശനത്തിെൻറ അടിസ്ഥാനത്തിലാണ് യുദ്ധസ്മാരകം.
അർധസേന, പൊലീസ് വിഭാഗങ്ങൾക്കായി പൊലീസ് മെേമാറിയൽ ചാണക്യപുരിയിൽ നിർമിക്കുന്നുണ്ട്. അഞ്ചു വർഷം മുമ്പ് നിർമാണം തുടങ്ങിയ യുദ്ധസ്മാരകം, ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. പ്രതിരോധ മന്ത്രി നിർമല സീതാരാമനും കര, നാവിക, വ്യോമ സേനാമേധാവികളും പെങ്കടുത്തു.
സൈനികരും സൈനിക ക്ഷേമവും സർക്കാറിെൻറ മുൻഗണനാ വിഷയമാണെന്നു പറഞ്ഞ നരേന്ദ്ര മോദി, ഇന്ത്യയെന്ന വികാരം എല്ലാറ്റിനും മേലെയാണെന്ന് കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിനുശേഷം 70 വർഷം പിന്നിട്ടിട്ടും യുദ്ധസ്മാരകം ഉണ്ടാക്കാതിരുന്നത് കോൺഗ്രസ് സർക്കാറുകളുടെ പിടിപ്പുകേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ഹെലികോപ്ടറുകൾ എന്നിവയൊന്നും വേണ്ടവിധം സൈന്യത്തിന് നൽകാതിരുന്ന മുൻകാല കോൺഗ്രസ് സർക്കാറുകൾ, ഇപ്പോൾ സൈന്യത്തിന് മുന്നേറാൻ അവശ്യമായ റഫാൽ പോർവിമാനത്തിെൻറ കാര്യത്തിലും ആക്ഷേപങ്ങൾ ഉന്നയിക്കുകയും സേനയുടെ മനോവീര്യം തകർക്കുകയുമാണ്. റഫാൽ ഇടപാട് നടക്കാതെ പോകാനാണ് അവർ പണിയെടുക്കുന്നത്.
എന്നാൽ, ആദ്യ റഫാൽ വിമാനം വൈകാതെ ഇന്ത്യയിലെത്തും. അതോടെ ഗൂഢാലോചന പൊളിയുമെന്നും മോദി പറഞ്ഞു.പ്രധാനമന്ത്രിയിൽ വിശ്വാസമർപ്പിക്കാൻ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ സൈനികരോട് ആഹ്വാനം ചെയ്തു. വിമുക്തഭടന്മാരുടെ ക്ഷേമം സർക്കാറിെൻറ മുൻഗണന വിഷയമാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.