ഭാരത് മാതാ കീ ജയ് വിളിക്കുന്നതല്ല ദേശസ്നേഹം -വെങ്കയ്യ നായിഡു
text_fieldsന്യൂഡൽഹി: ഭാരത് മാതാ കീ ജയ് വിളിക്കുന്നത് മാത്രമല്ല ദേശസ്നേഹമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ജാതി, നഗര-ഗ്രാമ വ്യത്യാസം എന്നിവയുടെ പേരിൽ ആളുകളെ വേർതിരിക്കരുതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഡൽഹി യൂനിവേഴ്സിറ്റ ിയിൽ നടന്ന പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.
ആളുകളെ നഗര-ഗ്രാമ, ജാതി വ്യത്യാസം ഉപയോഗിച്ച് വേർത ിരിക്കുന്നവർ ഭാരത് മാതാ കീ ജയ് വിളിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഇന്ത്യ അഴിമതി, നിരക്ഷരത, ഭയം, വിശപ്പ് എന്നിവയിൽ നിന്നും മുക്തമായിരിക്കുമെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു.
പരമ്പരാഗത മൂല്യങ്ങളെ സംരക്ഷിക്കാൻ പഠിക്കണം. എല്ലാവരെയും നിശതമായി വിമർശിക്കുന്നത് ഒഴിവാക്കുകയും ഒരു ക്രിയാത്മക മനോഭാവം വളർത്തുകയും വേണം. സാമൂഹിക തിന്മകൾ, മതഭ്രാന്ത്, മുൻവിധികൾ എന്നിവക്കെതിരായ പോരാട്ടത്തിൽ മുൻനിരയിൽ ആയിരിക്കണം യുവാക്കൾ. ധൈര്യമുള്ള യുവാക്കളിലാണ് രാജ്യത്തിൻെറ ഭാവിയെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.