ആക്രമണോത്സുക ഇന്ത്യക്ക് ‘ഭാരത് മാതാ കീ ജയ്’ ദുരുപയോഗം ചെയ്യുന്നു
text_fieldsന്യൂഡൽഹി: ദേശീയതയും ‘ഭാരത് മാതാ കീ ജയ്’യും ആക്രമണോത്സുകവും വൈകാരികവുമായ ഇന്ത്യ എന്ന ആശയം സൃഷ്ടിക്കാൻ ദു രുപയോഗം ചെയ്തുവെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് കുറ്റെപ്പടുത്തി. ജവഹർലാൽ നെഹ്റുവിനെ കുറിച്ചു ള്ള പുസ്തകത്തിെൻറ പ്രകാശന ചടങ്ങിലാണ് മിതഭാഷിയായ മൻമോഹൻ സിങ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്.
രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഉൗർജസ്വലമായ ഒരു ജനാധിപത്യ രാജ്യമായാണ് ഇന്ത്യ അംഗീകരിക്കപ്പെട്ടിരുന്നതെന്ന ് സിങ് പറഞ്ഞു. ലോകത്തെ പ്രധാന ശക്തികളിലൊന്നായി ഇൗ രാജ്യം മാറിയിട്ടുണ്ടെങ്കിൽ അതിെൻറ പ്രധാന ശിൽപിയായി പ്രഥമ പ്രധാനമന്ത്രിയെ അംഗീകരിക്കണം. രാഷ്ട്രം ഉണ്ടായ കലുഷിതകാലത്ത് വ്യത്യസ്ത സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളെ ഉൾക്കൊണ്ട് ജനാധിപത്യത്തിെൻറ വഴി തെരഞ്ഞെടുത്ത് നയിച്ചത് നെഹ്റുവാണ്.
അതുല്യമായ ശൈലിയും ബഹുഭാഷാ പണ്ഡിതനുമായിരുന്ന നെഹ്റുവാണ് ആധുനിക ഇന്ത്യയുടെ സർവകലാശാലകളുടെയും അക്കാദമിക മേഖലയുടെയും സാംസകാരിക സ്ഥാപനങ്ങളുടെയും അടിസ്ഥാനമിട്ടത്. നെഹ്റുവിെൻറ നേതൃത്വമില്ലായിരുന്നുവെങ്കിൽ ഇന്നുകാണുന്ന സ്വതന്ത്ര ഇന്ത്യ ഉണ്ടാകുമായിരുന്നില്ല.
എന്നാൽ, ഒരു വിഭാഗം ഒന്നുകിൽ ചരിത്രം വായിക്കാനുള്ള ക്ഷമയില്ലാതെ അല്ലെങ്കിൽ മുൻധാരണകളാൽ നയിക്കപ്പെട്ട് നെഹ്റുവിെൻറ തെറ്റായ ചിത്രമാണ് നൽകുന്നത്. എന്നാൽ, ചരിത്രത്തിന് വ്യാജങ്ങളെയും കുത്തുവാക്കുകളെയും തള്ളാനും എല്ലാം കൃത്യമായ പരിപ്രേക്ഷ്യത്തിലാക്കാനുമുള്ള ശേഷിയുണ്ട്.
ദേശീയതയും ‘ഭാരത് മാതാ കീ ജയ്’യും ആക്രമണോത്സുകവും വൈകാരികവുമായ ഇന്ത്യ എന്ന ആശയം നിർമിച്ചെടുക്കാൻ ദുരുപയോഗം ചെയ്യുന്ന ഒരു സമയത്ത് െനഹ്റുവിനെ കുറിച്ച ഇൗ പുസ്തകത്തിന് പ്രസക്തിയുണ്ട്. ആരാണ് ഇൗ ഭാരത് മതാ എന്നും ആരുടെ വിജയമാണ് നിങ്ങൾ ഇൗ ആശംസിക്കുന്നതെന്നും നെഹ്റു ചോദിച്ചിരുന്നു.
‘‘പർവതങ്ങളും നദികളും വനങ്ങളും വയലുകളും എല്ലാവർക്കും പ്രിയപ്പെട്ടതാണെന്നും എല്ലാറ്റിനുമുപരിയായി ഇന്ത്യയിലെ ജനങ്ങളാണെന്നും’’ ഉള്ള നെഹ്റുവിെൻറ ഉദ്ധരണിയും സിങ് എടുത്തുപറഞ്ഞു. നമ്മുടെ ചരിത്രത്തിലെ മറ്റേതു സമയത്തേക്കാളും അദ്ദേഹത്തിെൻറ പൈതൃകത്തിന് അങ്ങേയറ്റം പ്രസക്തിയുള്ളത് ഇന്നാണ്.
വൈകാരികമായി പ്രകോപനങ്ങളുണ്ടാക്കുകയും എളുപ്പം കബളിപ്പിക്കാൻ കഴിയുന്നവരെ വാർത്താവിനിമയ സാേങ്കതിക വിദ്യയിലൂടെ വ്യാജ പ്രോപഗണ്ടയിലൂടെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുേമ്പാൾ നെഹ്റുവിനെ കുറിച്ചുള്ള ഇൗ പുസ്തകം ഒരു മുന്നേറ്റമാണെന്നും സിങ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.