മുറിട്രൗസറിട്ട് നാഗ്പൂരിൽ നടത്തുന്ന പ്രസംഗങ്ങളല്ല ദേശീയത -സചിൻ പൈലറ്റ്
text_fieldsജയ്പുർ: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ചും ആർ.എസ്.എസിനെ വിമർശിച്ചും കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. കർഷകരുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്നതാണ് ദേശീയതയെന്നും നാഗ്പുരിൽനിന്ന് നടത്തുന്ന പ്രസംഗങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.
'നമ്മൾ കർഷകരുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ അതാണ് യഥാർഥ ദേശീയത. മുറി ട്രൗസറിട്ട് നാഗ്പൂരിൽനിന്ന് നടത്തുന്ന പ്രസംഗങ്ങൾ ദേശീയതയാണെന്ന് പറയാൻ കഴിയില്ല' -സചിൻ പൈലറ്റ് പേരെടുത്ത് പറയാതെ ആർ.എസ്.എസിനെ വിമർശിച്ചു.
പുതിയ കാർഷിക നിയമങ്ങളിലൂടെ കർഷകരെ േകന്ദ്രസർക്കാർ ഇരുട്ടിലേക്ക് തള്ളിവിടുന്നു. എടുത്ത തീരുമാനത്തിൽനിന്ന് പിൻമാറുന്നത് പരാജയമല്ലെന്ന് കേന്ദ്രം മനസിലാക്കണം. ഭേദഗതികൾ വരുത്തുന്നതും നിയമങ്ങൾ പിൻവലിക്കുന്നതും മാപ്പ് പറയുന്നതും േനതാക്കളുടെ നിലവാരം ഉയർത്തും. വരും ദിവസങ്ങളിൽ കേന്ദ്രത്തിനെതിരെ കനത്ത സമ്മർദ്ദം ചെലുത്തുകയും കർഷകരുടെ ക്ഷേമത്തിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുകയും വേണമെന്നും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.