Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഖിലേന്ത്യ കർഷക ബന്ദ്​...

അഖിലേന്ത്യ കർഷക ബന്ദ്​ തുടങ്ങി; നാസിക്-പുണെ ഹൈവേ ഉപരോധിച്ചു

text_fields
bookmark_border
അഖിലേന്ത്യ കർഷക ബന്ദ്​ തുടങ്ങി; നാസിക്-പുണെ ഹൈവേ ഉപരോധിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി തു​ട​രു​ന്ന പ്ര​ക്ഷോ​ഭ​ത്തി​​​​​െൻറ അ​വ​സാ​ന ദി​വ​സത്തിൽ പ്രഖ്യാപിച്ച​ അ​ഖി​ലേ​ന്ത്യ ക​ർ​ഷ​ക ബ​ന്ദ് തുടങ്ങി. സ​മ​ര രം​ഗ​ത്തു​ള്ള ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്തതിൽ പ്രതിഷേധിച്ചാ​ണ്​ ബ​ന്ദ്​ ന​ട​ത്തു​ന്ന​ത്. ജൂ​ൺ ഒ​ന്നി​നാ​ണ്​ സ​മ​രം തു​ട​ങ്ങി​യ​ത്. സമരം തുടങ്ങിയതിനെ തുടർന്ന്​ മഹാരാഷ്​ട്രയിലെ അഹമ്മദ്​ നഗർ ജില്ലയിൽ പൊലീസ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്​. രണ്ട്​ കർഷകസമര നേതാക്കളെ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തിട്ടുണ്ട്​.

ബന്ദിന്‍റെ ഭാഗമായി പുണെയിൽ നാസിക്-പുണെ ഹൈവേ കർഷകർ ഉപരോധിച്ചു. മുംബൈയിലേക്കുള്ള ചരക്കുലോറികൾ പകുതി വഴിച്ച് യാത്ര അവസാനിപ്പിച്ചു. ഗതാഗത തടസം മുന്നിൽ കണ്ടാണ് യാത്ര അവസാനിപ്പിക്കുന്നതെന്നും സമരത്തിന് ശേഷം യാത്ര തുടരുമെന്നും ലോറി ഡ്രൈവർമാർ അറിയിച്ചു. 

കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും സ്വാ​മി​നാ​ഥ​ൻ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ‘രാ​ഷ്​​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ്​’ ആ​ണ്​ 10​ ദി​വ​സ​ത്തെ സ​മ​ര​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്. മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, രാ​ജ​സ്​​ഥാ​ൻ, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്​​ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​ സ​മ​രം ശ​ക്തി​പ്പെ​ട്ട​തോ​ടെ ഡ​ൽ​ഹി​യ​ട​ക്കം ന​ഗ​ര​ങ്ങ​ളി​ൽ പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല കു​തി​ച്ചു​യ​ർ​ന്നു. 

10 ല​ക്ഷ​ത്തോ​ളം അം​ഗ​ങ്ങ​ളു​ള്ള ശി​വ​കു​മാ​ർ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭാ​ര​തീ​യ കി​സാ​ൻ മ​സ്​​ദൂ​ർ സം​ഘ്​ ആ​ണ്​ സ​മ​ര​രം​ഗ​ത്തു​ള്ള പ്ര​ധാ​ന സം​ഘ​ട​ന. ക​ർ​ഷ​ക മു​ന്നേ​റ്റം, ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം, മ​ല​നാ​ട്​ ക​ർ​ഷ​ക ര​ക്ഷാസ​മി​തി, ക​ർ​ഷ​ക സേ​ന എ​ന്നി​ങ്ങ​നെ നാ​ല്​ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളാ​ണ്​ കേ​ര​ള​ത്തി​ൽ ​നി​ന്ന്​ സ​മ​ര​ത്തി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agriculture sectorfarmer protestmalayalam news
News Summary - Nationl farmer band today-India news
Next Story