നിയന്ത്രണമില്ല; ഇനി വൻകിട കമ്പനികൾക്ക് പ്രകൃതിവാതകം അവരുടെ ഇഷ്ടാനുസരണം വിതരണം ചെയ്യാം
text_fieldsന്യൂഡൽഹി: പ്രകൃതിവാതകം വിൽപന നടത്താൻ സ്വകാര്യ കമ്പനികൾക്ക് പൂർണ വിപണി സ്വാതന്ത്ര്യം നൽകുന്ന നയത്തിന് കേന്ദ്ര സർക്കാറിെൻറ അംഗീകാരം. സ്വകാര്യ മേഖലയിലെ പ്രകൃതിവാതക ഉൽപാദകരായ റിലയൻസ് പോലുള്ള വൻകിട കമ്പനികൾക്ക് അവരുടെ ഇഷ്ടാനുസരണം വിതരണം ചെയ്യാമെന്നതുൾപ്പെടെയുള്ള വിപണി പരിഷ്കാര നയത്തിനാണ് ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
പ്രകൃതി വാതകത്തിന് വില കണ്ടെത്താനുള്ള പെട്രോളിയം മന്ത്രാലയത്തിെൻറ ഇ-ലേല നടപടികൾക്കും പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭ അംഗീകാരം നൽകി. വൻകിട ഉൽപാദകർക്ക് ഇ-ലേലത്തിൽ പങ്കെടുക്കുന്നതിന് വിലക്ക് തുടരുമെങ്കിലും ഇവർ അംഗീകരിച്ച വിൽപനക്കാർക്ക് പങ്കെടുക്കാമെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
അംഗീകൃത എണ്ണപ്പാടങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന് വില നിർണയിക്കാനുള്ള അധികാരം നേരത്തേ കേന്ദ്ര സർക്കാർ സ്വകാര്യ കമ്പനികൾക്ക് അനുവദിച്ചുനൽകിയിരുന്നു. ഇതിനുപുറമെയാണ് വിതരണത്തിനുള്ള പൂർണ സ്വാതന്ത്ര്യം കൂടി അനുവദിച്ചിരിക്കുന്നത്.
അതേസമയം, നിലവിൽ പ്രകൃതിവാതക ഉൽപാദകരായ ഒ.എൻ.ജി.സി, ഓയിൽ ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ പൊതു മേഖല സ്ഥാപനങ്ങൾക്ക് നാമനിർദേശത്തിെൻറ അടിസ്ഥാനത്തിൽ അനുവദിച്ച് നൽകിയ വില നിർണയ രീതി തുടരും.
നിലവിൽ പ്രതിദിനം 84 മെട്രിക് മില്യൺ പ്രകൃതിവാതകമാണ് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നത്. പുതിയ വിപണി പരിഷ്കാരം 40 മെട്രിക് മില്യൺ അധിക ഉൽപാദനത്തിന് സഹായകമാവുമെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.