മഹിള കോൺഗ്രസ് പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ നവഭാരത് അസിസ്റ്റന്റ് എഡിറ്ററെ പൊലീസ് തടഞ്ഞു
text_fieldsന്യൂഡൽഹി: മഹിള കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ നവഭാരത് ടൈംസ് അസിസ്റ്റന്റ് എഡിറ്റർ പൂനം പാണ്ഡെയെ പൊലീസ് തടഞ്ഞു. വനിത സംവരണ വിഷയത്തിലാണ് മഹിള കോൺഗ്രസ് പ്രതിഷേധം നടത്തിയത്. മാധ്യമപ്രവർത്തകയെ തടഞ്ഞതിൽ പ്രസ് ക്ലബ് ഓഫള ഇന്ത്യ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പൂനം പാണ്ഡെക്ക് നിരവധി മാധ്യമപ്രവർത്തകർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സൗത്ത് ബ്ലോക്കിൽ നിന്ന് ഓഫിസിലേക്ക് മടങ്ങുംവഴിയാണ് മഹിള കോൺഗ്രസ് പ്രവർത്തകരുടെ പ്രക്ഷോഭം പൂനം പാണ്ഡെയുടെ ശ്രദ്ധയിൽ പെട്ടത്. എന്നാൽ വാർത്ത കവർ ചെയ്യാനെത്തിയപ്പോൾ സുരക്ഷ ചുമതലയുണ്ടായിരുന്ന പൊലീസുകാർ ഇവരെ തടയുകയായിരുന്നു. മാധ്യമപ്രവർത്തകയാണെന്ന് തെളിയിക്കാൻ ഐഡന്റിറ്റി കാർഡ് കാണിച്ചിട്ടും പൊലീസ് അയഞ്ഞില്ല. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച പൂനം ഇത്തരം നടപടികൾ കൊണ്ട് പ്രതിഷേധം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടയാൻ സാധിക്കില്ലെന്നും അറിയിച്ചു. പിന്നീട് മാധ്യമപ്രവർത്തകയുടെ ഫോണും പൊലീസുകാർ പിടിച്ചെടുത്തു. സംഭവസ്ഥലത്ത് വനിത പൊലീസുകാർ ഉണ്ടായിരുന്നില്ല.
മാധ്യമപ്രവർത്തനം കുറ്റകൃത്യമല്ലെന്നും, മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കുന്നതാണ് യഥാർഥത്തിൽ വലിയ കുറ്റകൃത്യമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ചുണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.