യുവ സംരംഭകത്വം വർധിപ്പിക്കാൻ 'സ്റ്റാർട്ട് അപ്പ് ഒഡീഷ യാത്ര 2.0' യുമായി ഒഡീഷ സർക്കാർ
text_fieldsഭുവനേശ്വർ: സംസ്ഥാനത്ത് സ്റ്റാർട്ടപ്പുകൾ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി 'സ്റ്റാർട്ട് അപ്പ് ഒഡീഷ യാത്ര 2.0'യുമായി ഒഡീഷ സർക്കാർ. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുക, പുത്തനാശയങ്ങൾ വളർത്തികൊണ്ടുവരിക എന്നീ ലക്ഷ്യത്തോടെയാണ് 'സ്റ്റാർട്ട് അപ്പ് ഒഡീഷ യാത്ര 2.0' ആവിഷ്കരിച്ചിരിക്കുന്നത്. 60 ദിവസങ്ങളിലായി 30 ജില്ലകളിലെ 100 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് യാത്ര നടത്തുക.
2025 ഓടെ 5000 സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്തുണ്ടാവുമെന്നും നൂതന ആശയങ്ങൾ ഉയർത്തികൊണ്ടുവരുന്നതിന് 'സ്റ്റാർട്ടപ്പ് ഒഡീഷ യാത്ര 2.0' നിർണായകമാകുമെന്നും മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന 1300ലധികം അംഗീകൃത സ്റ്റാർട്ടപ്പുകൾ ഉണ്ട്. 40 ശതമാനം സ്റ്റാർട്ടപ്പുകളും വനിത സംരംഭകരുടെ നേതൃത്വത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.