കാഴ്ചയിൽ സൗമ്യൻ പക്ഷേ, കടുപ്പം
text_fieldsപുറമേ കാണുന്നതല്ല നവീൻ. കാലം അതു പലവട്ടം തെളിയിച്ചിട്ടുണ്ട്. കാഴ്ചയിൽ അതീവ സൗമ ്യനാണ്. എഴുത്തുകാരനാണ്, കലാസ്വാദകനാണ്. എന്നാൽ, ഇതൊക്കെ പിന്നാമ്പുറത്തേക്ക് മാറും , രാഷ്ട്രീയ ശത്രുവിനെ നേരിടുേമ്പാൾ. പാർട്ടിയിലെ വിമതരെ ഒതുക്കേണ്ടി വരുേമ്പാൾ. അപ ്പോൾ നവീൻ യഥാർഥ രാഷ്്ട്രീയക്കാരനാകും. ആ കഴിവുള്ളതുകൊണ്ടാണ് അഞ്ചാം വട്ടവും ഒര ു സംസ്ഥാനത്തിെൻറ മുഖ്യമന്ത്രി പദത്തിൽ എതിരില്ലാതെ ഇരിപ്പുറപ്പിക്കുന്നത്. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടന്നിട്ടും ഒഡിഷയിലെ ജനങ്ങൾ നവീനെ കൈവിട്ടില്ല. ഇത്രകാലം ഭരിച്ചിട്ടും സ്വഭാവികമായ ഭരണവിരുദ്ധവികാരം പോലും ഒഡിഷയിൽ ഉണ്ടായില്ലെന്നതിെൻറ തെളിവ് കൂടിയാണ് തെരഞ്ഞെടുപ്പു ഫലം.
സംസ്ഥാനരാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായിരുന്ന പിതാവ് ബിജു പട്നായിക്കിെൻറ നിര്യാണത്തെതുടർന്നാണ് 1997ൽ പട്നായിക്ക് ജൂനിയർ രാഷ്ട്രീയത്തിലേക്ക് വരുന്നത്. പിതാവ് പ്രതിനിധാനംചെയ്തിരുന്ന അസ്ക ലോക്സഭ മണ്ഡലത്തിൽനിന്ന് ഉപതെരെഞ്ഞടുപ്പിലാണ് ആദ്യജയം. ഒരു വർഷത്തിനുശേഷം ജനതാദളിൽ പിളർപ്പുണ്ടാവുകയും നവീൻ പിതാവിെൻറ പേരിൽ ബിജു ജനതദൾ രൂപവത്കരിക്കുകയും ചെയ്തു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിലൂടെ വാജ്പേയി മന്ത്രിസഭയിലും നവീൻ അംഗമായി.
2000ത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.ഡി-ബി.ജെ.പി സഖ്യം വിജയിച്ചു. നവീൻ മുഖ്യമന്ത്രി ആയി. 2004ലും ഇതേ സഖ്യം അധികാരത്തിൽ വന്നു. 2009ൽ കണ്ഡമാൽ കലാപത്തെ തുടർന്ന് സഖ്യത്തിൽ വിള്ളലുണ്ടായി. 2009ലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നവീൻ ബി.ജെ.പി സഖ്യം ഉപേക്ഷിക്കുകയും മതേതര പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തു. 2014ൽ മോദി തരംഗം ആഞ്ഞടിച്ചപ്പോഴും നവീൻ സർക്കാറിന് കുലുക്കമുണ്ടായില്ല.
2009നുശേഷം നവീൻ വിദേശത്തുപോയ സമയത്ത് സർക്കാർ അട്ടിമറി ശ്രമമുണ്ടായപ്പോൾ അനായാസം അതിനെ അതിജയിച്ചയാളാണ് നവീൻ. ബിജോയ് മഹാപത്ര, പ്യാരി മോഹൻ മഹാപത്ര, ദാമോദർ റൗത്, ബൈജയന്ത് പാണ്ഡ തുടങ്ങിയ വിമതരെയെല്ലാം നിഷ്കരുണം ഒതുക്കാനും നവീന് സാധിച്ചു.
അധികാരത്തിൽ വന്നതിനുശേഷം രണ്ട് പതിറ്റാണ്ട് ആകുേമ്പാഴും നവീനും സ്വന്തം പിതാവിനെപ്പോലെ അനിഷേധ്യനാണ്. സത്യസന്ധനും അഴിമതിയുടെ കറപുരളാത്ത നേതാവും എന്ന പ്രതിച്ഛായയാണ് നവീനെ വീണ്ടും ഒഡിഷയുടെ കാവലാൾ ആക്കുന്നതിൽ മുഖ്യപങ്കുവഹിച്ചതെന്ന വിലയിരുത്തലുണ്ട്. പ്രാദേശിക പാർട്ടിയുടെ നേതാവായിട്ടും നാടിെൻറ ഭാഷ സംസാരിക്കാനറിയാത്ത (ഒഡിയ) മുഖ്യമന്ത്രിയാണ്എന്നത് നവീനിെൻറ ഒരു പരിമിതിയായി എപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.