തെരുവിൽ അലയുന്ന മൃഗങ്ങൾക്ക് ഭക്ഷണത്തിനായി 60 ലക്ഷം രൂപ അനുവദിച്ച് ഒഡിഷ സർക്കാർ
text_fieldsഭുവനേശ്വർ: ലോക്ഡൗണിൽ തെരുവിൽ അലയുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി 60 ലക്ഷം രൂപ അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് 60 ലക്ഷം രൂപ ഇതിനായി അനുവദിച്ചത്.
സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ തെരുവ് നായ്ക്കളും കന്നുകാലികളും ഭക്ഷണം കിട്ടാതെ അലയുകയാണ്. തെരുവിൽ അലയുന്ന ജീവികൾക്കായി 60 ലക്ഷം രൂപ മാറ്റിവെക്കുന്നു -പ്രസ്താവനയിലൂടെ മുഖ്യമന്ത്രി അറിയിച്ചു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ വളണ്ടിയർമാർ മുഖേന മൃഗങ്ങൾക്ക് ഭക്ഷണം നൽകും. കോർപറേഷനിൽ പ്രതിദിനം 20,000 രൂപ, നഗരസഭകളിൽ 5000 രൂപ, നോട്ടിഫൈഡ് ഏരിയ കൗൺസിലുകളിൽ 2000 രൂപ എന്നിങ്ങനെയാണ് ഭക്ഷണത്തിനായി പ്രതിദിനം ചെലവഴിക്കുന്ന തുക.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഒഡിഷയിലെ അഞ്ച് മെട്രോപൊളിറ്റൻ കോർപറേഷനുകൾ, 48 നഗരസഭകൾ, 61 നോട്ടിഫൈഡ് ഏരിയ കൗൺസിൽ എന്നിവിടങ്ങളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.