Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർതാർപുർ ഇടനാഴി...

കർതാർപുർ ഇടനാഴി തറക്കല്ലിടൽ:​ നവജ്യോത്​ സിങ്ങിന്​ പാകിസ്​താ​െൻറ ക്ഷണം

text_fields
bookmark_border
കർതാർപുർ ഇടനാഴി തറക്കല്ലിടൽ:​ നവജ്യോത്​ സിങ്ങിന്​ പാകിസ്​താ​െൻറ ക്ഷണം
cancel

ഇസ്​ലാമാബാദ്​: കർതാർപുർ അതിർത്തി ഇടനാഴിയു​െട തറക്കല്ലിടൽ ചടങ്ങിലേക്ക് പഞ്ചാബ്​ മന്ത്രി നവജ്യോത്​ സിങ്​ സിദ്ദുവിനെ ക്ഷണിച്ച്​ പാകിസ്​താൻ. പാകിസ്​തൻ സന്ദർശനത്തിനും​ നവംബർ 28ന്​ നടക്കുന്ന തറക്കല്ലിടൽ ചടങ്ങിൽ പ​െങ്കടുക്കുന്നതിനുമാണ്​ പാക്​ വാർത്താ വിതരണ മന്ത്രി ഫവാദ്​ ചൗധരി സിദ്ദുവിനെ ക്ഷണിച്ചിരിക്കുന്നത്​. പ്രധാനമന്ത്രി ഇംറാൻ ഖാ​നാണ്​ ചടങ്ങിൽ ഉദ്​ഘാടകൻ. സിദ്ദു ചടങ്ങിൽ പ​െങ്കടുക്കുമെന്ന്​ അറിയിച്ചതായും ചൗധരി മാധ്യമങ്ങളോട്​ പറഞ്ഞു.

നവംബർ 28ലെ പരിപാടിയിലേക്കുള്ള ക്ഷണം സന്തോഷപൂർവം സ്വീകരിക്കുന്നുവെന്ന്​ സിദ്ദുവും വ്യക്​തമാക്കി. പാക്​ പ്രധാനമന്ത്രി ത​​​െൻറ സുഹൃത്താണ്​. അദ്ദേഹം എപ്പോൾ വിളിച്ചാലും സന്തോഷത്തോടെ രാജ്യം സന്ദർശിക്കും. ത​​​െൻറ സന്തോഷം അറിയിക്കാൻ വാക്കുകളില്ലെന്നും സിദ്ദു പറഞ്ഞു.

പാകിസ്​താനിലെ ഗുരുദ്വാരയിലേക്ക്​ ഇന്ത്യയു​െട അതിർത്തി ജില്ലയായ ഗുരുദാസ്​പൂരിൽ നിന്ന്​ ഇടാഴി നിർമിക്കണമെന്ന്​ സിഖ്​ സമുദായത്തി​​​െൻറ ദീർഘകാലമയുള്ള ആവശ്യമാണ്​. ഇൗ പ്രദേശത്തെ ഇടനാഴിയുടെ ജോലി പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navjot singh sidhumalayalam newsKartarpur Corridor Foundation CeremonyPakistan PM Imran Khan
News Summary - Navjot Sidhu Invited by Imran Khan - India News
Next Story