നിങ്ങൾക്ക് എന്നെ ജയിലിലടക്കാം; എന്നാൽ ജനങ്ങളിൽ നിന്ന് അകറ്റാനാവില്ല -ജയിൽ മോചനത്തിനു ശേഷം രാഹുലിനെയും പ്രിയങ്കയെയും കാണാനെത്തി നവജ്യോത് സിങ് സിദ്ധു
text_fieldsന്യൂഡൽഹി: 10 മാസത്തെ ജയിൽവാസത്തിനു ശേഷം മോചിതനായ മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായി നവജ്യോത് സിങ് സിദ്ധു രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കാണാൻ ഡൽഹിയിലെത്തി. ബി.ജെ.പിക്കെതിരെ രാഹുൽ ഗാന്ധി വിപ്ലവം നടത്തുകയാണെന്ന് നേരത്തേ സിദ്ധു ട്വീറ്റ് ചെയ്തിരുന്നു. ജയിൽ മോചിതനായ ശേഷം പഞ്ചാബിലെ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.
''എന്റെ മെന്ററായ രാഹുലുമായും സുഹൃത്തും ഫിലോസഫറും ഗൈഡുമായി പ്രിയങ്കയുമായും കൂടിക്കാഴ്ച നടത്തി. നിങ്ങൾക്ക് എന്നെ ജയിലിലടക്കാനും വിരട്ടാനും എന്റെ സാമ്പത്തിക അക്കൗണ്ടുകൾ മരവിപ്പിക്കാനും സാധിക്കും. എന്നാൽ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ കാര്യത്തിൽ എന്നെയും എന്റെ നേതാക്കളെയും ഒരിഞ്ചുപോലും പിറകോട്ട് വലിക്കാനാവില്ല''-എന്നായിരുന്നു കൂടിക്കാഴ്ചയെ കുറിച്ച് സിദ്ധു ട്വീറ്റ് ചെയ്തത്.
34 വർഷം മുമ്പ് നടന്ന സംഭവത്തിൽ സുപ്രീംകോടതി ഒരു വർഷം തടവിന് ശിക്ഷിച്ചതോടെയായിരുന്നു പഞ്ചാബിലെ പ്രധാന കോൺഗ്രസ് നേതാവായ സിദ്ധു പാട്യാല ജയിലിലായത്. സിദ്ധുവിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ മോചന വിവരം പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.