നവ്ജ്യോത് സിങ് സിദ്ദു ഇന്ന് കോടതിയിൽ കീഴടങ്ങും
text_fieldsപാട്യാല: പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു ഇന്ന് പാട്യാല കോടതിയിൽ കീഴടങ്ങും. 1988ൽ വാക് തർക്കത്തിനിടെ അടിയേറ്റ 65കാരനായ വാഹനയാത്രികൻ മരിച്ച കേസിൽ സുപ്രീം കോടതി ഒരു വർഷത്തെ തടവ് വിധിച്ചതിനെ തുടർന്നാണ് കോടതിയിൽ കീഴടങ്ങുന്നത്. സിദ്ദു 10 മണിയോടെ കോടതിയിൽ എത്തുമെന്നാണ് പാട്യാല കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് നരിന്ദർ പാൽ ലാലി പ്രവർത്തകർക്ക് നൽകിയ സന്ദേശം.
2018 മേയിൽ കേസിൽ നവ്ജ്യോത് സിങ് സിദ്ദുവിന് 1000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഈ വിധിയിൽ തിരുത്തൽ വരുത്തിയാണ് സുപ്രീംകോടതിയുടെ നിർണായക വിധി.
2018 മേയ് 15ന് സിദ്ദുവിനെ മൂന്ന് വർഷത്തേക്ക് ശിക്ഷിച്ച ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടർന്ന് 1000 രൂപ പിഴമാത്രമായി ശിക്ഷ ചുരുക്കിയിരുന്നു. ഇതിനെതിരെ വാഹനാപകടത്തിൽ മരിച്ച ഗുരുനാം സിങ്ങിന്റെ കുടുംബമാണ് പുനഃപരിശോധന ഹരജി നൽകിയത്.
അപര്യാപ്തമായ ശിക്ഷയിൽ ഇനിയും ഇളവ് നൽകിയാൽ അത് നീതിക്ക് നിരക്കാത്തതായിരിക്കും. പൊതു സമൂഹത്തിന് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിനും കോട്ടം വരുത്തുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പുനഃപരിശോധനാ ഹരജിയിൽ വിധി പറഞ്ഞത്.
കോടതിവിധി വന്നതിന് പിറകെ നിയമത്തിനു മുന്നിൽ കീഴടങ്ങുമെന്ന് നവ്ജ്യോത് സിങ് സിദ്ദു ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.