സിദ്ദുവിനെ സ്വാഗതം ചെയ്ത് കെജ്രിവാൾ; കൂറുമാറ്റം നിഷേധിച്ച് അമരീന്ദർ സിങ്
text_fieldsന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും പഞ്ചാബിൽ മന്ത്രിയുമായിരുന്ന നവ്ജോത് സിങ് സിദ്ദു കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേരുന്നുവെന്ന അഭ്യൂഹം ശക്തമായിരിക്കേ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ന്യൂസ് 18 സംഘടിപ്പിച്ച കോൺക്ലേവിനിടെയാണ് ആം ആദ്മി തലവനായ കെജ്രിവാൾ 56കാരനായ സിദ്ദുവിനെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. അമൃത്സർ ഈസ്റ്റിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയും പഞ്ചാബിലെ അമരീന്ദർ സിങ് സർക്കാറിലെ മുൻമന്ത്രിയുമാണ് സിദ്ദു. പാർട്ടിയിലെ അമരീന്ദറിെൻറ ഏറ്റവും വലിയ ശത്രുവും കടുത്ത വിമർശകനുമാണ് സിദ്ദു.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറാണ് സിദ്ദുവിനെ ആപ് പാളയത്തിലെത്തിക്കാൻ ചരടുവലിക്കുന്നതെന്നാണ് സൂചന.
എന്നാൽ അമരീന്ദർ സിങ് സിദ്ദു പാർട്ടി വിടുന്ന കാര്യം നിഷേധിച്ചു. ‘അദ്ദേഹം പാർട്ടിയുടെ അവിഭാജ്യ ഘടകമാണ്. അേദഹത്തെ സമീപിച്ചെന്ന് പറയുന്ന പ്രശാന്ത് കിഷോർ ഇക്കാര്യം നിഷേധിച്ചതാണ്’ ക്യാപ്റ്റൻ പറഞ്ഞു. 2017ൽ പഞ്ചാബിൽ കോൺഗ്രസ് നേടിയ തിളക്കമാർന്ന വിജയത്തിന് പിന്നിൽ പ്രശാന്ത് കിഷോറിെൻറ തന്ത്രങ്ങളായിരുന്നു.
കഴിഞ്ഞ ഒരുവർഷക്കാലമായി പാർട്ടി പ്രവർത്തനങ്ങളിൽ സിദ്ദു അത്ര സജീവമല്ലാതായതോെടയാണ് ആപിലേക്ക് കൂടുമാറുകയാണെന്ന് അഭ്യൂഹമുയർന്നത്. 2016ൽ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സിദ്ദുവും അമരീന്ദർ സിങ്ങും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നു. മുഖ്യമന്ത്രിയുമായി സ്വരച്ചേർച്ചയില്ലാത്തതിനെത്തുടർന്നാണ് കഴിഞ്ഞ വർഷം മന്ത്രി പദവി രാജിവെച്ചത്. ശേഷം കോൺഗ്രസിെൻറ സ്റ്റാർ കാംപയിനറായ സിദ്ദു ഡൽഹി, ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നു. മുൻ ക്രിക്കറ്റും പാകിസ്താൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാെൻറ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത് സിദ്ദു വിവാദം സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.