സിദ്ധു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ
text_fieldsന്യൂഡൽഹി: പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ എതിർപ്പ് മറികടന്ന് നവ്ജ്യോത് സിങ് സിദ്ധുവിനെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സംസ്ഥാനത്ത് പാർട്ടിയെ നയിക്കാൻ നാലു വർക്കിങ് പ്രസിഡൻറുമാരെയും സോണിയ ഗാന്ധി നിശ്ചയിച്ചു. സംഗത് സിങ് ഗിൽസിയാൻ, സുഖ്വിന്ദർ സിങ് ദാനി, പവൻ ഗോൽ, കുൽജിത് സിങ് നഗ്ര എന്നിവരാണ് വർക്കിങ് പ്രസിഡൻറുമാർ.
''പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ധുവിനെ പാർട്ടി അധ്യക്ഷ നിയമിച്ചിരിക്കുന്നു. സ്ഥാനമൊഴിയുന്ന പി.സി.സി അധ്യക്ഷൻ സുനിൽ ഝാക്കറുടെ സംഭാവനകളെ പാർട്ടി വിലമതിക്കുന്നു.'' -കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, പാർട്ടി സംസ്ഥാന അധ്യക്ഷനായി സിദ്ദുവിനെ നിയോഗിക്കാനുള്ള നീക്കത്തിൽ മുഖ്യമന്ത്രി അമരീന്ദർ തൃപ്തനല്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിന് അദ്ദേഹത്തെ പിന്തുണക്കുന്ന ഒരുകൂട്ടം നേതാക്കളുമുണ്ട്. ഇതിനിടെ, സിദ്ദു എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചർച്ച രണ്ടുദിവസമായി സജീവമായി തുടരുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.