ബി.ജെ.പി കറുത്ത ബ്രിട്ടീഷുകാരെന്ന് സിദ്ദു
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കോൺഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ദുവിെൻറ പരിഹാസവും കടന്നാക്രമണവും. ബി.ജെ.പി കറുത്ത ബ്രിട് ടീഷുകാരാണ്.
വെള്ളക്കാരില്‍നിന്നും സ്വാതന്ത്ര്യം നേടിത്തന്നതു കോണ്‍ഗ്രസാണ്. ഇനി കറുത്ത വെള്ളക്കാരില്‍നിന്നും രാജ്യത്തെ സ്വതന്ത്രമാക്കണമെന്നും സിദ്ദു പറഞ്ഞു.
കോണ്‍ഗ്രസ് മൗലാന ആസാദിേൻറയും മഹാത്മ ഗാന്ധിയുടെയും പാര്‍ട്ടിയാണ്. മോദി നവവധുവിനെപ്പോലെയാണ്. അവര്‍ കുറച്ച് ചപ്പാത്തികളേ ഉണ്ടാക്കുന്നുള്ളൂ. പക്ഷേ, വളകള്കൊണ്ടു ശബ്ദ മുണ്ടാക്കുന്നതിനാൽ കൂടുതല്‍ ജോലിചെയ്യുന്നതായി അയല്‍വാസികള്‍ കരുതും. ഇതുതന്നെയാണു മോദി സര്‍ക്കാറും ചെയ്യുന്നത്. കാവല്ക്കാരന് പ്രവര്‍ത്തിക്കുന്നത് അംബാനിക്കു വേണ്ടിയാണെന്നും സിദ്ദു പരിഹസിച്ചു. ശനിയാഴ്ച ഇന്ദോറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കേയാണ് സിദ്ദുവിെൻറ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.