Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ-പാക് പ്രശ്നം:...

ഇന്ത്യ-പാക് പ്രശ്നം: ചർച്ചയും നയതന്ത്ര സമ്മർദവുമാണ് പരിഹാരം -സിദ്ദു

text_fields
bookmark_border
ഇന്ത്യ-പാക് പ്രശ്നം: ചർച്ചയും നയതന്ത്ര സമ്മർദവുമാണ് പരിഹാരം -സിദ്ദു
cancel

ന്യൂഡൽഹി: ചർച്ചയും നയതന്ത്ര സമ്മർദവുമാണ് ഇന്ത്യ-പാക് പ്രശ്നത്തിന് ദീർഘകാല പരിഹാരമെന്ന് പഞ്ചാബ് മന്ത്രി നവ്ജ ്യോത് സിങ് സിദ്ദു. ഇന്ത്യ-പാക് വിഷയത്തിൽ താൻ രാജ്യത്തിനൊപ്പമാണ്. സ്വാതന്ത്ര്യസമര സേനാനിയുടെ മകൻ കൂടിയായ താൻ രാജ്യസ്നേഹം പ്രകടിപ്പിക്കുന്ന ധീരതയിലൂടെയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

ഇരുപക്ഷത്തുള്ളവരും ഇപ്പോൾ ചിന്തിക്കുന്നത് വലിയ ദുരിതത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. ഈ നീക്കത്തിലൂടെ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തെ കുറിച്ച് രണ്ട് കൂട്ടരും ആലോചിക്കണമെന്നും എന്നാല്‍ മാത്രമേ അവര്‍ക്ക് പ്രതിരോധിക്കാനും സംരക്ഷിക്കാനും കഴിയൂവെന്നും സിദ്ദു അഭിപ്രായപ്പെട്ടു.

കമാൻഡര്‍ അഭിനന്ദന്‍ വർധമാൻ പാക് കസ്റ്റഡിയിലായത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ഇന്ത്യ-പാക് ബന്ധം വഷളാകും തോറും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navjot singh sidhuIndia-Pakistanmalayalam news
News Summary - Navjot Singh Sidhu insists on dialogue with Pakistan-India News
Next Story