പഞ്ചാബ് കോൺഗ്രസിൽ ഇനി, മഞ്ഞുരുക്കത്തിന്‍റെ കാലം
text_fieldsന്യൂദൽഹി: പഞ്ചാബ് കോൺഗ്രസിലെ തർക്കങ്ങൾക്ക് പരിഹാരമാകുന്നു. സംഘടനാമാറ്റമുണ്ടാകാൻ സാധ്യതയുള്ളതായി ഉന്നത നേതാക്കൾ സൂചന നൽകി. പാർട്ടിയുടെ സംസ്ഥാന യൂണിറ്റിലെ വിള്ളൽ ഉടൻ പരിഹരിക്കപ്പെടുമെന്നും നേതൃസ്ഥാനം നവജോത് സിംഗ് സിദ്ധു ഏറ്റെടുക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
പാർട്ടിയുടെ പഞ്ചാബ് യൂണിറ്റിന്‍റെ തലവനായി നവജോത് സിംഗ് സിദ്ധുവിനൊപ്പം നാല് വർക്കിംഗ് പ്രസിഡന്റുമാരെയും നിയമിക്കാനാണ് തീരുമാനം.
ഇതിന്‍റെ മുന്നോടിയായി ശനിയാഴ്ച സിദ്ധു സംസ്ഥാന പാർട്ടി മേധാവി സുനിൽ ജഖാറിനെ പഞ്ചകുലയിലെ വസതിയിൽ ചെന്നു കണ്ടു. അതേസമയം, മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ വസതിയിൽ പഞ്ചാബിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്തെത്തി.
റാവത്ത് വെള്ളിയാഴ്ച കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയെ സന്ദർശിക്കുകയും പഞ്ചാബ് കോൺഗ്രസിൽ നിർദ്ദേശിച്ച മാറ്റങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. യോഗത്തിൽ സിദ്ധു പങ്കെടുത്തു. മുഖ്യമന്ത്രി അമരീന്ദർ സിംഗ് കഴിഞ്ഞ ആഴ്ച സോണിയ ഗാന്ധിയെ സന്ദർശിച്ചിരുന്നു.തന്റെ ഭരണം സംസ്ഥാനത്തെ ജനങ്ങളിൽ നിന്ന് പ്രശംസ നേടിയതിനാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അമരീന്ദർ സിംഗ് പാർട്ടിയുടെ മുഖ്യമന്ത്രിയായി തുടരുമെന്നും യോഗത്തിന് ശേഷം റാവത്ത് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.