നവോദയ സ്കൂളുകളില്‍ ഒ.ബി.സി ക്വോട്ടയില്ല; പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി
text_fieldsന്യൂഡല്‍ഹി: ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ ഒ.ബി.സി സംവരണമില്ളെന്നും ഈ ക്രമക്കേട് പരിഹരിക്കുമെന്നും കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ. മന്ത്രാലയത്തിന് കീഴിലുള്ള അറുന്നൂറോളം ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ ഒ.ബി.സിക്കാര്‍ക്ക് ശരിയായ സംവരണവ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ളെന്നകാര്യം ശ്രദ്ധയില്‍പെട്ടതായും ഈ തകരാര്‍ സമീപഭാവിയില്‍തന്നെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത മാസങ്ങളിലായി യു.പി അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എന്‍.ഡി.എയുടെ ഘടകകക്ഷിയായ ആര്‍.എല്‍.എസ്.പിയെ നയിക്കുന്ന കുശ്വാഹയുടെ പ്രഖ്യാപനം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ സംബന്ധിച്ച നാഷനല്‍ കള്‍ച്ചറല്‍ ഇന്‍റഗ്രേഷന്‍ മീറ്റില്‍ ആയിരുന്നു ഇത്. നവോദയ സ്കൂള്‍ പ്രവേശനത്തിന് ഈ വര്‍ഷം 22 ലക്ഷം കുട്ടികള്‍ അപേക്ഷിച്ചതായും അതില്‍ നാല്‍പതിനായിരം പേര്‍ തിരഞ്ഞെടുക്കപ്പെട്ടതായും മന്ത്രി പറഞ്ഞു. സംവരണ തോത് കുറവാണെങ്കിലും എസ്.സി വിഭാഗക്കാരില്‍നിന്നുപോലും 25 ശതമാനം കുട്ടികള്‍ ജെ.എന്‍.വിയില്‍ പ്രവേശനം നേടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.