വാഹനങ്ങൾക്കുള്ള സബ്സിഡി; നിയമം മാറുന്നതിന് തൊട്ടു മുമ്പ് കോംപസ് സ്വന്തമാക്കി നാവികസേന മേധാവി
text_fieldsന്യൂഡൽഹി: സൈനിക കാൻറീനുകൾ വഴി സബ്സിഡി നിരക്കിൽ വാഹനങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നിയമം മാറുന ്നതിന് തൊട്ടു മുമ്പ് ജീപ്പിൻെറ എസ്.യു.വി കോംപസ് സ്വന്തമാക്കി നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ. ജൂൺ ഒ ന്ന് മുതൽ 12 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങൾ സൈനിക കാൻറീനുകളിലൂടെ സബ്സിഡി നിരക്കിൽ നൽകേണ്ടെന്ന് തീരുമാനിച ്ചിരുന്നു. 2500 സി.സിക്ക് മുകളിലുള്ള കാറുകളും ഇനി മുതൽ സൈനിക കാൻറീനുകളിലൂടെ സബ്സിഡി നിരക്കിൽ ലഭിക്കില്ല.
സൈനിക കാൻറീനുകളിലുടെ വാങ്ങുന്ന വാഹനങ്ങൾക്ക് ജി.എസ്.ടിയിൽ ഏകദേശം 50 ശതമാനത്തോളം കുറവ് ലഭിക്കും. അതുകൊണ്ട് ഭൂരിപക്ഷം സൈനികരും കാൻറീനുകളിൽ നിന്നാണ് വാഹനം വാങ്ങുക. സൈനികർക്ക് വാഹനം വാങ്ങുന്നതിന് സബ്സിഡി നൽകാൻ മാത്രം കഴിഞ്ഞ വർഷം 6000 കോടിയാണ് ചെലവഴിച്ചത്. ഇതോടെയാണ് കാൻറീനുകളിലുടെയുള്ള വാഹന വിൽപനയിൽ നിയന്ത്രണം കൊണ്ട് വരാൻ സൈന്യം നിർബന്ധിതമായത്.
നിലവിലെ നിയമമനുസരിച്ച് സാധാരണ സൈനികർക്ക് 1400 സി.സി വരെയുള്ള 5 ലക്ഷം രൂപയിൽ താഴെയുള്ള വാഹനങ്ങൾ സൈനിക കാൻറീനുകളിലൂടെ വാങ്ങാം. മറ്റ് ഉദ്യോഗസ്ഥർക്ക് 2500 സി.സി വരെയുള്ള 12 ലക്ഷം രൂപയിൽ താഴെയുള്ള വാഹനങ്ങളാണ് കാൻറീനുകളിൽ നിന്ന് വാങ്ങാൻ സാധിക്കുക. നിലവിൽ 15 ലക്ഷത്തിൽ വില തുടങ്ങുന്ന ജീപ്പ് കോംപസാണ് സൈനിക കാൻറീനിലൂടെ വിൽക്കുന്ന ഏറ്റവും വില കൂടിയ വാഹനം. എന്നാൽ, പുതിയ നിയമം വരുന്നതോടെ ജീപ്പ് സൈനിക കാൻറീനിൽ നിന്ന് സബ്സിഡി നിരക്കിൽ ലഭിക്കാത്ത സാഹചര്യമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.