ഭാര്യയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ഒാൺലൈനിൽ: നാവികസേന കമാൻഡർക്കെതിരെ കേസ്
text_fieldsപുണെ: ഭാര്യയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ഒാൺലൈനിൽ അപ്ലോഡ് ചെയ്തെന്ന പരാതിയിൽ നാവികസേന കമാൻഡർക്കെതിരെ കേസ്. ഡൽഹിയിൽ ജോലിചെയ്യുന്ന ഭർത്താവ് അശ്ലീലചിത്രങ്ങൾ ഒാൺലൈൻ ഫോേട്ടാ ആപ്ലിക്കേഷനിൽ അപ്ലോഡ് ചെയ്തെന്ന് ആരോപിച്ച് യുവതി കൊന്ദ്വ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇയാൾ പോൺ ചിത്രങ്ങൾക്ക് അടിമയാണെന്നും മൊബൈൽ ഫോണിൽ തെൻറയും സുഹൃത്തിെൻറ ഭാര്യയുടേതും ഉൾപ്പെടെ ധാരാളം രഹസ്യ സ്വഭാവമുള്ള ചിത്രങ്ങൾ കണ്ടെത്തിയതായും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 39 കാരനായ നാവികസേന ഉദ്യോഗസ്ഥനെതിരെ കേസെടുത്തതായി പൊലീസ് ഇൻസ്പെക്ടർ മഹാദിയോ കുംഭർ പറഞ്ഞു.
ആർമി മുൻ ഒാഫിസർകൂടിയായ ഭാര്യ, ഭർത്താവിെൻറ പരസ്ത്രീബന്ധവും മോശം പെരുമാറ്റവും കാരണം കുട്ടികളുമായി പുണെയിലെ സ്വന്തം വീട്ടിലേക്ക് മാറുകയും വിവാഹമോചന ഹരജി നൽകുകയും ചെയ്തിരുന്നു. ഡൽഹിയിൽ നിന്ന് പുണെയിലേക്ക് മാറുേമ്പാൾ ഭർത്താവിെൻറ മൊബൈൽ ഫോണും കൈവശംവെച്ചിരുന്നു. ഇൗ ഫോണിലാണ് രഹസ്യസ്വഭാവത്തിലുള്ള തെൻറ ചിത്രങ്ങളും സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെയും ചിത്രങ്ങളും കെണത്തെിയത്.
െഎ.ടി ആക്ട് അനുസരിച്ചാണ് നാവിക ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. ചോദ്യം ചെയ്യലിനായി നാവികസേന അധികൃതരുടെ അനുമതി തേടിയിട്ടുണ്ടെന്നും കുംഭർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.