34 വർഷത്തെ സേവനം; ഐ.എൻ.എസ് ഗോമതിക്ക് ഇനി വിശ്രമം
text_fieldsമുംബൈ: 34 വർഷമായി സേവനത്തിലുള്ള ഗോദാവരി ക്ലാസ് ഗൈഡഡ്-മിസൈൽ ഫ്രിഗേറ്റായ ഐ.എൻ.എസ് ഗോമതി എന്ന യുദ്ധക്കപ്പലിനെ ഇന്ത്യൻ നാവികസേന ഡീകമ്മീഷൻ ചെയ്തു. ഓപ്പറേഷൻസ് കാക്ടസ്, പരാക്രം, റെയിൻബോ എന്നിവയിൽ വിന്യസിച്ചിരുന്ന കപ്പൽ നേവൽ ഡോക്ക്‌യാർഡിൽ ശനിയാഴ്ച െെവകിട്ടോടെ ഡീകമ്മീഷൻ ചെയ്തതായി നാവികസേന ഉദ്യോഗസ്ഥർ അറിയിച്ചു.
ലഖ്‌നോവിലെ ഗോമതി നദിയുടെ തീരത്ത് സ്ഥാപിക്കുന്ന ഓപ്പൺ എയർ മ്യൂസിയത്തിൽ കപ്പലിന്റെ പൈതൃകം സൂക്ഷിക്കും. കപ്പലിലെ നിരവധി യുദ്ധ സംവിധാനങ്ങൾ, സൈനിക, യുദ്ധ ഉപകരണങ്ങൾ എന്നിവ ഇവിടെ പ്രദർശിപ്പിക്കും. ഉത്തർപ്രദേശ് സർക്കാരും ഇന്ത്യൻ നാവികസേനയും ഇതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഗോമതി നദിയിൽ നിന്നാണ് കപ്പലിന് ഐ.എൻ.എസ് ഗോമതി എന്ന പേര് ലഭിച്ചത്. 1988 ഏപ്രിൽ 16ന് അന്നത്തെ പ്രതിരോധ മന്ത്രി കെ.സി.പന്ത് ബോംബെയിലെ മസഗോൺ ഡോക്ക് ലിമിറ്റഡിൽ വെച്ചാണ് കപ്പൽ കമ്മീഷൻ ചെയ്തത്. 2007-08 ലും 2019-20 ലും കപ്പലിന് രണ്ട് തവണ കൊവേറ്റഡ് യൂണിറ്റ് സിറ്റേഷൻ പുരസ്കാരവും ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.