ഗോവൻ തീരത്ത് നാവികസേന കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചു
text_fieldsപനാജി (ഗോവ): ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഗോവൻ തീരത്ത് മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. രണ്ട് പേരെ കാണാതായിട്ടുണ്ട്.
മീൻപിടിത്ത ബോട്ടായ മാർത്തോമ്മയുമായാണ് നാവികസേനയുടെ കപ്പൽ കൂട്ടിയിടിച്ചത്. ഗോവയുടെ 70 നോട്ടിക്കൽമൈൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ചതായാണ് റിപ്പോർട്ട്. മത്സ്യബന്ധ ബോട്ടിലുണ്ടായിരുന്ന13 ജീവനക്കാരിൽ 11 പേരെ രക്ഷപ്പെടുത്തി.
കാണാതായ രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി സേനയുടെ കപ്പലുകളും വിമാനങ്ങളും ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. ആറ് കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് ഇന്ത്യൻ നാവികസേന ഉടൻ തന്നെ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു.
‘11 ജീവനക്കാരെ ഇതുവരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ള രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും നാവികസേന അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.