40 മണിക്കൂർ നീണ്ട ദൗത്യം; സോമാലിയൻ കൊള്ളക്കാരിൽനിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന
text_fieldsന്യൂഡൽഹി: സോമാലിയൻ കടൽകൊള്ളക്കാരിൽനിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 40 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ കപ്പലിലെ 17 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു.
ബൾഗേറിയ, മ്യാൻമർ, അംഗോള എന്നിവിടങ്ങളിലെ പൗരന്മാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 35 സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങി. ഐ.എന്‍.എസ് കൊല്‍ക്കത്ത, ഐ.എന്‍.എസ് സുഭദ്ര തുടങ്ങിയ പടക്കപ്പലുകളാണ് കടല്‍ക്കൊള്ളക്കാരെ കീഴടക്കാനുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഇന്ത്യൻ തീരത്ത് നിന്ന് ഏകദേശം 2600 കിലോമീറ്റർ ദൂരത്തുവെച്ച് കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലായ റൂയനെ ഐ.എൻ.എസ് കൊൽക്കത്തയുടെ സഹായത്തോടെ നാവിക സേന തടയുകയായിരുന്നു. നാവികസേനാ ഹെലികോപ്റ്ററിനു നേരെ കടല്‍ക്കൊള്ളക്കാര്‍ വെടിവെക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.