ബിഹാറിൽ നക്സലുകൾ റെയിൽ സ്റ്റേഷൻ ആക്രമിച്ച് അഞ്ചുപേരെ തട്ടികൊണ്ടുപോയി
text_fieldsജമാൽപൂർ: ബിഹാറിൽ നക്സലുകൾ റെയിൽവേ സ്റ്റേഷൻ ആക്രമിച്ച് അഞ്ചു ജീവനക്കാരെ തട്ടികൊണ്ടുപോയി. മസുദാൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ സംഘം ചേർന്നെത്തിയ നക്സലുകൾ സ്റ്റേഷൻ മാസ്റ്ററും ഗയ^ജമാൽപൂർ പാസഞ്ചർ ട്രെയിനിെൻറ ലോക്കോ പൈലറ്റുമുൾപ്പെടെയുള്ളവരെ തട്ടികൊണ്ടുപോവുകയായിരുന്നു.
സ്റ്റേഷൻ ആക്രമിച്ച് തീയിട്ട ശേഷം സംഘം അസിസ്റ്റൻറ് സ്റ്റേഷൻ മാസ്റ്റർ മുകേഷ് കുമാർ, പോർട്ടർ നിരേന്ദ്ര മണ്ഡൽ, ലോക്കോ പൈലറ്റ്്, അസിസ്റ്റൻറ് ലോക്കോ പൈലറ്റ്്്, പാസഞ്ചർ ട്രെയിനിലെ ഗാർഡ് എന്നിവരെ ഭീഷണിപ്പെടുത്തി തട്ടികൊണ്ടുപോവുകയായിരുന്നു.
മസുദാൻ റൂട്ടിലൂടെയുള്ള സർവീസുകൾ നിർത്തിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ലോക്കോ പൈലറ്റ് ഡിവിഷണൽ റെയിൽ മാനേജറെ വിളിച്ചറിയിക്കുയും തുടർന്ന് ഗയ - ഹൗറ റൂട്ടിലെ ഗതാഗതം നിർത്തിവെക്കുകയും ചെയ്തു.
നക്സൽ ബാധിത പ്രദേശങ്ങളിൽ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ലഖിസരായ് പൊലീസ് സൂപ്രണ്ട് അരവിന്ദ് പാണ്ഡെയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്.
രാവിലെ എട്ടുമണിയോടെ റൂട്ടിലെ സർവീസുകൾ പുനഃരാരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.