ആർട്ടിക്കിൾ 370 റദ്ദാക്കൽ; നാഷണൽ കോൺഫറൻസ് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ നാഷനൽ കോൺഫറൻസ് സുപ്രീംകോടതിൽ ഹരജി നൽകി. ആർട്ടിക്കിൾ 370 റദ്ദാക്കിയത് നിയമലംഘനമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നാഷണൽ കോൺഫറൻസ് സുപ്രീംകോടതിയെ സമീപിച്ചത്. പാർട്ടി എം.പിമാരായ അക്ബർ ലോൺ , ഹസ്നയിൻ മസൂദി എന്നിവരാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.
ജമ്മുകശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കുന്ന കേന്ദ്രസർക്കാർ നടപടിയും ഹരജിയിൽ പരാമർശിക്കുന്നു. പാർലമെൻറ് പാസാക്കിയ ജമ്മുകശ്മീർ റീഓർഗനൈസേഷൻ ആക്റ്റ് സുപ്രീംകോടതി പരിശോധിക്കണമെന്നാണ് ആവശ്യം.
ആർട്ടിക്കിൾ 370 റദ്ദാക്കിയ രാഷ്ട്രപതി ഉത്തരവിനെതിരെ അഭിഭാഷകൻ എം.എൽ ശർമ നൽകിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു. അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്.
പാർലമെൻറ് കശ്മീർ വിഷയത്തിൽ നിയമനിർമാണം നടത്തുന്നതിന് മുന്നോടിയായി മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, മെഹബൂബ മുഫ്തി തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയിരുന്നു. രാഷ്ട്രീയ,സാമുദായിക നേതാക്കളുൾപ്പെടെ 400 ഓളം പേരെയാണ് വീട്ടുതടങ്കലിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.